പാലക്കാട്: ദേശീയ അവാര്‍ഡ് ലഭിച്ചതിനെ വിമര്‍ശിക്കുന്നവരോട് മറുപടിയുമായി
നഞ്ചിയമ്മ. വിമര്‍ശന വാര്‍ത്തകളൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് നഞ്ചിയമ്മ പറഞ്ഞു.
‘ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമര്‍ശിക്കുന്നത്. ഞങ്ങള്‍ പാടുന്നത് എന്താണെന്ന് മനസിലാക്കുന്നവരും ചിന്തിക്കുന്നവരും വിമര്‍ശിക്കില്ല. വിമര്‍ശനത്തിന് പിന്നില്‍ അസൂയയാണെന്നും നഞ്ചിയമ്മ പറഞ്ഞു.
‘ചെറുപ്പം മുതല്‍ പാടുന്നുണ്ട്. പാട്ടിനായി ഒന്നും ഉപേക്ഷിക്കാറില്ല. തങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാണ് പാട്ടുപാടുന്നത്. പരമ്പരാഗതമായി പാട്ട് കൈമാറി വരുന്നു. എല്ലാ സംഗീതവും ശുദ്ധമാണ്.
നമ്മുടെ പാട്ടിന് ലിപിയില്ല. ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. പക്ഷേ അതിന്റെ അര്‍ത്ഥതലങ്ങള്‍ വലുതാണ്. മനുഷ്യന്റെ ജീവിതത്തെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് ഈ മരിച്ച പക്ഷികളെക്കുറിച്ച് മരങ്ങളെക്കുറിച്ച് ഒക്കെയാണ് പാടുന്നത്. നഞ്ചിയമ്മ പറയുന്നു.
നഞ്ചിയമ്മയ്ക്ക് പിച്ച് അനുസരിച്ച് പാടാനാവില്ലെന്ന് പറഞ്ഞ് ലിനു ലാലാണ് വിമര്‍ശനം ഉന്നയിച്ചത്. അതേസമയം, നിരവധി താരങ്ങളാണ് നഞ്ചിയമ്മയെ പിന്തുണച്ചും എത്തിയിരുന്നത്.