ആദ്യമായി ലഭിച്ച ശമ്പളം കൊണ്ട് ആരോരുമില്ലാത്തവർക്ക് ബിരിയാണി വിളമ്പി ആദിൽഷായുടെ പിറന്നാൾ ആഘോഷം; കൈയ്യടിയുമായി എത്തി എസ്‌ഐ ജലീലും സഹപ്രവർത്തകരും

തിരൂർ: മലപ്പുറത്തെ ഒരു യുവാവിന്റെ പിറന്നാളാഘോഷമാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ മനം കവരുന്നത്. ആരോരുമില്ലാത്തവർക്ക് ഭക്ഷണം വിളമ്പിയാണ് ആദിൽഷാ എന്ന തിരൂർ സ്വദേശി സ്വന്തം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ സന്തോഷം മാത്രമല്ല ആദിലിന്റെ ഈ സമ്മാന ഭക്ഷണ പൊതിക്ക് പിന്നിലുള്ളത്, ആദ്യമായി ലഭിച്ച ശമ്പളത്തിൽ നിന്നാണ് യുവാവ് വിരുന്നൂട്ടിയതെന്നതും ഇരട്ടി മധുരമാവുകയാണ്.

chicken biriyanai

ആരോരുമറിയാതെ രണ്ട് സുഹൃത്തുക്കളെ മാത്രം കൂട്ടിയായിരുന്നു ആദിലിന്റെ ഭക്ഷണപൊതി വിതരണം. എന്നാൽ ഇതുകകണ്ടെത്തിയ പോലീസാണ് ആദിൽ ഷായുടെ നന്മ കണ്ടറിഞ്ഞ് അഭിനന്ദിക്കുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തതും. എസ്‌ഐ ജലീലാണ് ആദിലിന്റെ പിറന്നാൾ ഒരു വൈറൽ പിറന്നാളാക്കിയത്. ശനിയാഴ്ച രാത്രിയാണ് തിരൂർ സ്വദേശി ആദിൽഷാ വ്യത്യസ്തമായ രീതിയിൽ തന്റെ പിറന്നാൾ ആഘോഷിച്ചത്.

ബസ് സ്റ്റാൻഡിൽ രാത്രി കിടന്നുറങ്ങുന്ന വീടില്ലാത്തവർക്കു തന്റെ 2 സുഹൃത്തുക്കളുടെ സഹായത്തോടെ ബിരിയാണിപ്പൊതി നൽകുകയായിരുന്നു ഈ യുവാവ് ചെയ്തത്. 50 പേർക്കാണ് ഭക്ഷണം്നൽകിയത്. ഈ സമയം രാത്രി ഡ്യൂട്ടിയുടെ ഭാഗമായി തിരൂർ എസ്‌ഐ ജലീൽ കറുത്തേടത്ത് ബസ് സ്റ്റാൻഡിലെത്തിയിരുന്നു. പൊതി വിതരണം കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് പിറന്നാളാണെന്നും തനിക്ക് ആദ്യമായി ശമ്പളം ഉപയോഗിച്ച് ഭക്ഷണം നൽകുകയാണെന്നും ആദിൽ അറിയിച്ചത്.

ALSO READ- എന്നെപ്പോലെ ഒന്നുമില്ലായ്മയിൽ നിന്നു വന്നവരുടെ വിജയം കൂടിയാണ്, നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടത്; നഞ്ചിയമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഷെഫ് സുരേഷ് പിള്ള

ഇതോടെ പിറന്നാളുകാരന് എസ്‌ഐ ആശംസ നേർന്നു. കൂടാതെ ചിത്രം സഹിതം ഇക്കാര്യം സോഷ്യൽമീഡിയയിൽ അറിയിക്കുകയും ചെയ്തു. തന്റെ സർവീസിൽ പല തരത്തിലുള്ള പിറന്നാളാഘോഷവും കണ്ടിട്ടുണ്ടെന്നും ഇത്തരത്തിലൊന്ന് ആദ്യമാണെന്നും ജലീൽ കുറിച്ചു. യുവാവിന്റെ നല്ല മനസ്സിന് ബിഗ് സല്യൂട്ടെന്നും രക്ഷിതാക്കൾക്കും അധ്യാപകർക്കും സുഹൃത്തുക്കൾക്കും എല്ലാ നന്മകളും ഉണ്ടാകട്ടെയെന്നും അദ്ദേഹം എഴുതി.

Exit mobile version