തൃശൂര്‍: മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ വനിതകള്‍ എത്തുന്നു. ആദിവാസി ദളിത് സ്ത്രീകളുടെ നേതൃത്വത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് മനുഷാവകാശ പ്രവര്‍ത്തകയും ദളിത് ആക്ടിവിസ്റ്റുമായ രേഖാ രാജ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രഖ്യാപനം
ഭരണഘടന സംരക്ഷിക്കുന്നതിനും ലിംഗനീതി ഉറപ്പാക്കുന്നതിനും ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പിലാക്കാന്‍ ആദിവാസി ദലിത് സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകളും ട്രാന്‍സ്ജെന്‍ഡേഴ്സും ജനാധിപത്യ പ്രവര്‍ത്തകരും ജനുവരി ആദ്യവാരം ശബരിമലയില്‍ പ്രവേശിക്കും. ഇതിന്റെ കൂടി ആലോചനകള്‍ക്കായി ജനുവരി 2 നു എറണാകുളത്ത് കൂടുന്നു. എല്ലാ സ്ത്രീ ട്രാന്‍സ്ജെന്‍ഡേഴ്സ്- ക്വിയര്‍ പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും എത്തിച്ചേരണമെന്നും രേഖാ രാജ് ഫേയ്സ് ബുക്കില്‍ കുറിച്ചു
Discussion about this post