കൊല്ലം: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. പവിത്രേശ്വരം സ്വദേശി ദേവദത്തനെയാണ് കുത്തിക്കൊന്നത്. 52 വയസായിരുന്നു.
വ്യാജമദ്യമാഫിയ ആണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.
കൂടുതല്‍ പേര്‍ പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ദേവദത്തന്റെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.