തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ കെ. കരുണാകരനെതിരെ പടനയിച്ചതിൽ പശ്ചാത്തപിക്കുന്നുവെന്ന് വെളിപ്പെടുത്തി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തല മനസ് തുറന്നത്. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് എന്നേയും ജി. കാർത്തികേയനേയും എം.ഐ ഷാനവാസിനേയും കരുണാകരനെതിരെ നീങ്ങാൻ നിർബന്ധിതരാക്കിയതെന്ന് രമേശ് ചെന്നിത്തല പറയുന്നു. കരുണാകരനെതിരായ കാലപത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ;
സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരൻ. അദ്ദേഹത്തെ പോലൊരു നേതാവ് കേരളത്തിലോ ഇന്ത്യയിലോ ഇന്നില്ല. ഇന്ന് കാർത്തികേയനും ഷാനവാസും ഇല്ല. ലീഡറുടെ പാത പിന്തുടർന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂർ ദർശനം തുടങ്ങിയത്. ആത്മാർഥമായി ഞാൻ ചെയ്തതിൽ ഇന്ന് പശ്ചാത്തപിക്കുന്നു. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നായിരുന്നു.
26ാത്തെ വയസ്സിൽ എം.എൽ.എയായി. 28 വയസ്സിൽ മന്ത്രിയായി. അഞ്ച് തവണ എംഎൽഎയും നാല് തവണ എം.പിയുമായി ഒമ്പത് വർഷം പിസിസി അധ്യക്ഷനായി. പ്രവർത്തക സമിതി അംഗമായി.. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. ഞാൻ എന്തൊക്കെ ആയിട്ടുണ്ടോ അത് പാർട്ടി കാരണമാണ്. ഞാൻ സംതൃപ്തനാണ്.
Discussion about this post