കൊച്ചി: കേരളത്തിലെ രാഷ്ട്രീയ-സിനിമാ രംഗത്തെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുമായി ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബു. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖരുമായി തനിക്ക് ബന്ധമുണ്ടെന്നും പലരും തന്നെ തന്നെ ദുരുപയോഗപ്പെടുത്തിയെന്നും അറസ്റ്റിലായ നടി അശ്വതി ബാബു മൊഴി നല്കി. എന്നാല്‍ നടിയുടെ മൊഴി മുഖവിലയ്ക്കെടുക്കാത്ത പോലീസ് നടിയുടെ സെക്സ് റാക്കറ്റുമായുള്ള ബന്ധം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കാതെ ഉപേക്ഷിച്ചു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലൈംഗിക കേസുകള്‍ കോടതിയിലെത്തുന്നതോടെ നിലനില്‍ക്കില്ലെന്ന അടിസ്ഥാനത്തിലാണ് കേസ് ഉപേക്ഷിക്കാന്‍ പോലീസ് തീരുമാനിച്ചത്. അതേസമയം ലഹരിമരുന്ന് കേസ് കൂടുതല്‍ ഊര്‍ജിതമാക്കി അന്വേഷിക്കാനും തീരുമാനിച്ചു.
ലഹരിമരുന്ന് കേസില്‍ നടിയുടെ ഗോവന്‍ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഗോവയില്‍ വെച്ച് കണ്ടുമുട്ടിയ ബംഗളൂരു സ്വദേശിയാണ് കൊച്ചിയില്‍ ലഹരി മരുന്നു പാര്‍ട്ടി സംഘടിപ്പിക്കുന്നതിനു നടിയെ സഹായിച്ചിരുന്നത്.
പ്രായപൂര്‍ത്തി ആകും മുമ്പ് ശാരീരികമായി ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടി വരികയും ഒറ്റപ്പെടുകയും ചെയ്തിരുന്നതായി ഇവര്‍ പോലീസിനോടു പറഞ്ഞിരുന്നു. നിലവില്‍ നടിയുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോണ്‍ സന്ദേശങ്ങളില്‍ നിന്നാണ് സിനിമ മേഖലയില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
Discussion about this post