‘എന്റെ മകനും മകള്‍ക്കും എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം’; മകന്‍ വിവാഹിതനായ സന്തോഷം പങ്കുവച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: മകന്‍ വിവാഹിതനായ സന്തോഷം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍. ഇന്നായിരുന്നു മുരളീധരന്റെ മകന്‍ ശബരിനാഥന്റെ വിവാഹം. സോണിയയാണ് വധു.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നതെന്നും അതിനാലാണ് ആരെയും ക്ഷണിക്കാന്‍ കഴിയാതിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു. എല്ലാ പ്രിയപ്പെട്ടവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും എന്റെ മകനും മകള്‍ക്കും ഒപ്പം ഉണ്ടാകണമെന്നും മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

എന്‍റെ മകൻ ശബരിനാഥന്‍റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.

Exit mobile version