വിയ്യൂർ: 60 കിലോമീറ്റർ വോഗത്തിൽ പോകാൻ മാത്രം അനുമതിയുള്ള റോഡിലൂടെ ഥാർ ഓടിച്ചത് 120 കിലോമീറ്ററിലധികം വേഗത്തിൽ. ഗുരുവായൂരിൽ നടന്ന ഈ മത്സരത്തിൽ പൊലിഞ്ഞതാകട്ടെ ഒരു ജീവനും ആയിരുന്നു. റോഡിൽ സ്ഥാപിച്ചിരുന്ന ക്യാമറകൾ പരിശോധിച്ചപ്പോൾ 120 കിലോമീറ്ററിലധികം വേഗത്തിൽ ജീപ്പ് ഓടിച്ചിരുന്നതെന്ന് വ്യക്തമായത്.
വൈശാഖിന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും: സഹായഹസ്തവുമായി നടി മെഡോണ
തൃശ്ശൂർ കിഴക്കേക്കോട്ടയിലുള്ള സ്ഥാപനത്തിൽ നിന്ന് ജീപ്പുമായി പുറപ്പെട്ട പ്രതി വഴിമധ്യേ സുഹൃത്തുക്കളുമൊത്ത് മദ്യസത്കാരവും നടത്തിയിരുന്നതായി അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. ശേഷം, മദ്യലഹരിയിലാണ് അതിവേഗത്തിൽ അതുവഴിവന്ന ബി.എം.ഡബ്‌ള്യു. കാറുമായി മത്സരിച്ച് ഓടിച്ചത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള അവണൂരിലെ സ്റ്റിച്ചിങ് സെന്റ റിലേക്കുള്ള യാത്രയിലാണ് മത്സരയോട്ടവും തുടർന്ന് അപകടവും നടന്നത്.
കുറ്റൂർ ഭാഗത്തുവെച്ച് പ്രതിയുടെ ജീപ്പിനെ ബി.എം.ഡബ്‌ള്യു. കാർ മറികടന്നപ്പോഴാണ് മത്സരയോട്ടം നടന്നത്. അതിവേഗത്തിൽ ബി.എം.ഡബ്‌ള്യു. കാർ വരുന്നതുകണ്ട് ടാക്‌സി ഡ്രൈവർ വാഹനം ഒതുക്കിയെങ്കിലും ഉടനെ ജീപ്പ് ടാക്‌സിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ജീപ്പിന്റെ വേഗത്തിന്റെ ശക്തിയിൽ ഇടിയേറ്റ ടാക്‌സി അമർന്ന് അരികിലുള്ള കൈവരി തകർന്നിരുന്നു. സംഭവത്തിൽ, പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ പോലീസ് മോട്ടോർ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.