മത്സ്യബന്ധനത്തിനിടെ ലഭിച്ചത് കോടികള്‍ വരുന്ന തിമിംഗല ഛര്‍ദ്ദില്‍: പോലീസിലേല്‍പ്പിച്ച് മാതൃകയായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ലഭിച്ച കോടികളുടെ തിമിംഗല ഛര്‍ദ്ദില്‍ പോലീസിലേല്‍പ്പിച്ച് മാതൃകയായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍. 28 കിലോഗ്രാമും 400 ഗ്രാമും തൂക്കം വരുന്ന ആംബര്‍ഗ്രിസാണ് ഇവര്‍ക്ക് ലഭിച്ചത്. വിപണിയില്‍ 28 കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിലാണ്.

വിഴിഞ്ഞത്തെ തീരദേശത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെ കടലില്‍ നിന്നാണ് കിട്ടിയത്. കടലിന് മുകളില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു ആംബര്‍ഗ്രിസ് കണ്ടെത്തിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

ആംബര്‍ഗ്രിസ് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയി. മത്സ്യത്തൊഴിലാളികള്‍ ഇത് കിട്ടിയ ഉടന്‍ പോലീസിന് വിവരമറിയിക്കുകയായിരുന്നു.

കടലില്‍ തിമിംഗലം സാന്നിധ്യം ഉണ്ടാകുമ്പോള്‍ കിട്ടുന്ന അതേ മണമാണ് ബോട്ടിലേറ്റിയപ്പോള്‍ തിമിംഗലഛര്‍ദ്ദിക്കും ഉണ്ടായിരുന്നതെന്നും സംഘത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി പറഞ്ഞു.

ഇതാദ്യമായാണ് തിമിംഗല ഛര്‍ദ്ദി കാണുന്നതെന്നും കണ്ടപ്പോള്‍ ഛര്‍ദ്ദി തന്നെയാണോ ഇതെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു. പിന്നീട് സംഭവം ബോട്ടിലേറ്റി കരയ്ക്ക് എത്തിക്കുകയും തിമിംഗലഛര്‍ദ്ദി തന്നെയെന്ന് ഉറപ്പാക്കിയ ശേഷം മത്സ്യത്തൊഴിലാളികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Exit mobile version