തിരുവനന്തപുരം: സിഇടി എഞ്ചിനീയറിംഗ് കോളജിലെ സദാചാരക്കാര്‍ നശിപ്പിച്ച
ബസ് സ്റ്റോപ്പ് ഉമാ തോമസ് എംഎല്‍എ സന്ദര്‍ശിച്ചു. ബസ് സ്റ്റോപ്പ് ഇരിപ്പിടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരുന്ന് ഉമാ തോമസ് തന്റെ പ്രതിഷേധം രേഖപ്പെടുത്തി.
ജന്‍ഡര്‍ ഇക്വാലിറ്റി ആന്റ് ന്യൂട്രാലിറ്റിയെ കുറിച്ച് സംസാരിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം സദാചാര ചിന്തകള്‍ നിലനില്‍ക്കുന്നു എന്നത് അപലപനീയമാണെന്ന് ഉമാ തോമസ് അഭിപ്രായപ്പെട്ടു.
മിടുക്കരായ കുട്ടികള്‍ പഠിക്കുന്ന കോളജാണ് സിഇടി. പ്രായപൂര്‍ത്തിയായ കുട്ടികളും തിരിച്ചറിവായ വരുമാണ് ഇവര്‍. എല്ലാം തെറ്റായ കണ്ണിലൂടെ കാണുന്ന രീതിയാണ് മാറേണ്ടത്. മികച്ച സൗഹൃദങ്ങളാണ് കാലാലയ ജീവിതത്തിനെ സുന്ദരമാക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു. കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ ഭാഗമായി നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് എംഎല്‍എ എത്തിയത്.
Discussion about this post