കൊല്ലം: കുടുംബം പുലർത്താൻ വേണ്ടി കാറ്ററിംഗ് ജോലിക്കൊപ്പം പഠിച്ച് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി ശ്യാംകുമാർ. ചാത്തിനാംകുളം റാംഗലത്തു പുത്തൻവീട്ടിൽ പരേതനായ ബാലചന്ദ്രൻ പിള്ളയുടെയും ഉഷാകുമാരിയുടെയും മകനാണ് ശ്യാംകുമാർ.
വിജയാഘോഷങ്ങള്‍ക്കായി നാടൊരുങ്ങി : ദ്രൗപതി മുര്‍മുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ഉപര്‍ബേദ ഗ്രാമം
കാറ്ററിങ് ജോലിയിലൂടെ ശ്യാംകുമാറിന് ലഭിക്കുന്ന വരുമാനമാണ് അമ്മയും ഭാര്യ നീലിമയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം. മുഖത്തലയിൽ സർക്കാർ ഉദ്യോഗസ്ഥൻ പ്രദീപ് മുഖത്തല നടത്തുന്ന സൗജന്യ പരിശീലന ക്ലാസിൽ പുലർച്ചെ 4.30നു ശ്യാംകുമാർ എത്തും. 7 മണിവരെ അവിടെ പഠനം. ശേഷം, കാറ്ററിങ് ജോലിക്കു പോകും. പരീക്ഷയ്ക്കു മുൻപു 3 മാസം തപസ്സു പോലെ ഇരുന്ന് പഠിച്ചതിന്റെ ഫലമാണ് ഇന്ന് കണ്ടത്.
പെരുമൺ എൻജിനീയറിങ് കോളജിൽ ബിടെക് പഠിച്ച ശ്യാംകുമാർ എൻജിനീയറിങ് ബിരുദം നേടിയെടുക്കാനുള്ള തയാറെടുപ്പിൽ കൂടിയാണ്. എൽഡി ക്ലാർക്ക് പരീക്ഷയിൽ ഉയർന്ന റാങ്ക് പ്രതീക്ഷിക്കുന്ന ശ്യാംകുമാർ ബിടെക് നേടിയ ശേഷം എസ്‌ഐ പരീക്ഷ ഉൾപ്പെടെ ബിരുദ തലത്തിലുള്ള ഉയർന്ന ജോലി ലക്ഷ്യമിടുന്നുണ്ട്. അതിനു മുൻപ് സ്വന്തമായ ഒരു വീടു നിർമിക്കണമെന്നുമാണ് ശ്യാംകുമാറിന്റെ ആഗ്രഹം. കഷ്ടതയിലും നേടിയെടുത്ത ശ്യാംകുമാറിനെ നാട്ടുകാരും ബന്ധുക്കളും ഇപ്പോൾ അഭിനന്ദനങ്ങൾ കൊണ്ട് മടുകയാണ്.