ആലപ്പുഴ: വീട് കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് കമ്മൽ പറിച്ചെടുക്കുന്നതിനിടയിൽ വൃദ്ധയുടെ ചെവിയറ്റു. അമ്പലപ്പുഴ കണ്ടംചേരിയിലാണ് 90 വയസുകാരി ഗൗരിയുടെ ചെവിയുടെ പാതി ഭാഗം മുറിഞ്ഞ് അറ്റു പോയത്.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം. പൂട്ടിയിട്ടിരുന്ന വാതിലുകൾ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തെത്തിയത്. ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്നു. ഗൗരിയുടെ കാതിൽ കിടന്ന കമ്മലുകൾ മോഷ്ടാവ് പറിച്ചെടുക്കുകയായിരുന്നു.
വൃദ്ധ ബഹളം വെച്ചതോടെ മോഷ്ടാവ് മതിൽ ചാടി ഓടി രക്ഷപ്പെട്ടു. ഇവരെ ആദ്യം അമ്പലപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ദാരുണായ ഈ സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.