കൈകൾ ചേർത്തുപിടിച്ച് പോരാടി, കൊവിഡ് തോറ്റുപിന്മാറി; ശേഷമുള്ള ജീവിതയാത്രയിൽ ആദ്യം ഭർത്താവ് പോയി, പിന്നാലെ ഭാര്യയും! ഇനി ഒരുമിച്ചൊരു ലോകത്ത്

റാന്നി: കൈകൾ ചേർത്തുപിടിച്ച് കൊവിഡിനെതിരെ പോരാടി ജീവിതത്തിലേയ്ക്ക് അമ്പരപ്പിച്ച് കയറി വന്ന വയോധിക ദമ്പതിമാരായിരുന്നു എബ്രഹാം തോമസും ഭാര്യ മറിയാമ്മ തോമസും. കൊവിഡ് ബാധിച്ച് ഇവരുവരുടെയും അവസ്ഥ കണ്ട് ഭീതിയോടെ നിന്ന നാട്ടുകാരെയും വീട്ടുകാരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഇരുവരും ജീവിതത്തിലേയ്ക്ക് കയറി വന്നത്. കൊവിഡ് ബാധിച്ച് തിരികെ വന്നതിന് ശേഷം ഇരുവരും ഒൻപത് മാസം കൂടിയായിരുന്നു ഒരുമിച്ച് ജീവിച്ചത്.

നീറ്റ് പരീക്ഷയെ പേടിക്കുന്നവർക്ക് മാതൃകയാക്കാം പ്രിൻസിനെ; എഴുപതുകാരൻ നീറ്റ് പരീക്ഷയ്‌ക്കെത്തി; ഞെട്ടിച്ച് ഈ വയോധികൻ

ശേഷം ആദ്യം ഭർത്താവ് എബ്രഹാം വിടപറഞ്ഞു. ഇപ്പോൾ 91കാരിയായ റാന്നി ഐത്തല പട്ടയിൽ മറിയാമ്മ തോമസും വിടപറഞ്ഞു. ഞായറാഴ്യാണ് മറിയാമ്മയും തന്റെ പ്രിയതമന്റെ അരികിലേയ്ക്ക് യാത്രയായത്. ഒന്നര വർഷം മുമ്പാണ് മറിയാമ്മയുടെ ഭർത്താവ് ഏബ്രഹാം തോമസ് വിടപറഞ്ഞത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്നുപേരടക്കം അഞ്ച് കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുമ്പോൾ ഏബ്രഹാമും മറിയാമ്മയും വീട്ടിൽ പനിച്ചുവിറച്ചുകഴിയുകയായിരുന്നു.

ശേഷം, അന്നത്തെ എം.എൽ.എ. രാജു ഏബ്രഹാമും ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന ബോബി ഏബ്രാഹമും ഇടപെട്ടെത്തിച്ച ആംബുലൻസിലാണ് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ശേഷം, മൂന്നാഴ്ചക്കാലം പി.പി.ഇ.കിറ്റണിഞ്ഞ് ഇരുവരും രോഗത്തോട് പൊരുതി കഴിഞ്ഞു. നില അതീവ ഗുരുതരമെന്നാണ് പലപ്പോഴും റിപ്പോർട്ടുകൾ വന്നത്. എന്നാൽ, ഏപ്രിൽ മൂന്നിന് എല്ലാവരെയും അതിശയിപ്പിച്ച് എല്ലാവർക്കും നന്ദി പറഞ്ഞ് സുഖമായി ഇവർ ആശുപത്രി വിട്ടു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പുഞ്ചിരിയോടെ വീൽചെയറിൽ പുറത്തേക്ക് വരുന്ന ദമ്പതിമാരുടെ മാധ്യമങ്ങളിൽ നിറഞ്ഞ ചിത്രം ഇന്നും മറക്കാൻ കഴിയാത്ത ഒന്നുകൂടിയാണ്. ഇത് റാന്നി നിവാസികൾക്കുണ്ടാക്കിയ ആശ്വാസവും വലുതാണ്. 2020 ഡിസംബർ 24-ന് ഏബ്രഹാം തോമസ് ഈ ലോകത്തിൽനിന്ന് യാത്രയായി.

19 മാസങ്ങൾ ഭർത്താവില്ലാത്ത ലോകത്തിൽ ജീവിച്ചശേഷമാണ് മറിയാമ്മയും ലോകത്തോട് പറഞ്ഞത്. റാന്നി തോട്ടമൺ കുന്നത്തേൽ മേപ്പാരത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, വത്സമ്മ, മോൻസ് (ഇറ്റലി), പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ഓമന, ജെയിംസ്, രമണി(ഇറ്റലി).

Exit mobile version