കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടെയും ഫുട്ബോള്‍ താരം ഐഎം വിജയന്റെയും കൂടിക്കാഴ്ച വൈറല്‍. ഐഎം വിജയനാണ് യൂസഫലിയുമൊത്തുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്. ചിത്രം വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തു.
വിജയന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ യൂസഫലിയെക്കുറിച്ച് എഴുതിയ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തു. എന്നെ കണ്ടപ്പോള്‍ തന്നെ മുത്തേ ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് തന്നെ വിളിച്ചുവെന്ന് വിജയന് കുറിച്ചു. എംഎ യൂസഫലിക്കാ എന്നും പ്രചോദനമായ വ്യക്തി എന്നും ഐഎം വിജയന് ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. യൂസഫ് ബായും നിങ്ങളും മുത്താണ് എന്നാണ് കമന്റുകളില്‍ നിറയുന്നത്.
രണ്ടു പേരിലും അഭിമാനമെന്നും കമന്റുകളുണ്ട്. വിജയേട്ടാ ലോകത്ത് കാല്പന്തും മലയാളിയും ഉള്ളിടത്തോളം നിങ്ങള്‍ കഴിഞ്ഞിട്ടേ വേറൊരാള് ഉണ്ടാകു എന്നാണ് മറ്റൊരാള്‍ കുറിച്ചത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റനായ ഐഎം വിജയന് നിലവില്‍ കേരളാ പോലീസിലാണ്.
Discussion about this post