കോഴിക്കോട്: യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരേ പോലീസ് കേസെടുത്തു.
സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തെന്നുമായിരുന്നു യുവതിയുടെ പരാതി.
സ്ത്രീകൾക്കെതിരായ അതിക്രമം, എസ്സി-എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.
Discussion about this post