കോട്ടയം: സിനിമ കാണാനായി മദ്യലഹരിയിൽ എത്തിയ യുവാവും സഹോദരിയും ടിക്കറ്റ് കിട്ടില്ലെന്ന് കണ്ടതോടെ കൈത്തണ്ട മുറിച്ച് പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോട്ടയം അഭിലാഷ് തീയേറ്ററിന് മുന്നിലായിരുന്നു സംഭവം.
ഏറ്റുമാനൂർ സ്വദേശികളായ യുവതിയും സഹോദരനായ യുവാവുമാണ് കൈഞരമ്പ് മുറിച്ച് പ്രതിഷേധിച്ചത്. ഇരുവരും പൃഥ്വിരാജിന്റെ കടുവ സിനിമയുടെ ഫസ്റ്റ് ഷോ കാണുന്നതിനാണ് തീയേറ്ററിലെത്തിയത്. മദ്യലഹരിയിലായിരുന്നതിനാൽ ഇവർക്ക് ജീവനക്കാർ ടിക്കറ്റ് നൽകിയില്ല. ഇതോടെ ക്ഷുഭിതരായ ഇവർ ജീവനക്കാരുമായി വാക്കേറ്റം നടത്തുകയായിരുന്നു.
പിന്നീട് തിയേറ്ററിന് മുന്നിൽ ചെന്നിരുന്ന് പ്രതിഷേധിച്ച ഇവർ ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയും ചെയേതു. സംഭവം കണ്ട ജീവനക്കാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇരുവരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതോടെ ഇവരെ പോലീസ് വീട്ടിലേക്ക് പറഞ്ഞയച്ചു.
Discussion about this post