അന്നമനട: പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാരോപിച്ച് ഉദ്ഘാടകനും ജനപ്രതിനിധികളും തമ്മിലടിച്ചപ്പോള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് കുരുന്നുകള്‍. നാട്ടുകാരുടെയും അധ്യാകരുടെയും നേതൃത്വത്തിലാണ് ആ കര്‍മ്മം നിര്‍വ്വഹിച്ചത്. വെസ്റ്റ് കൊരട്ടി ഏഴാം വാര്‍ഡില്‍ നിര്‍മിച്ച അങ്കണവാടിയാണ് ജനപ്രതിനിധികളുടെ പോരിനൊടുവില്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ കുരുന്നുകള്‍ തന്നെ ഉദ്ഘാടനം ചെയ്തത്.
തകര്‍ച്ച നേരിട്ട അങ്കണവാടിയുടെ പുനര്‍നിര്‍മ്മാണത്തിന് വിആര്‍ സുനില്‍കുമാര്‍ എംഎല്‍എയാണ് പത്തുലക്ഷം രൂപ അനുവദിച്ചത്. അങ്കണവാടിയുടെ ഉദ്ഘാടകനായി എംഎല്‍എയെ തന്നെയാണ് നിശ്ചയിരുന്നതും. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ചടങ്ങില്‍ സിപിഐക്കാരന് കൂടിയായ വൈസ് പ്രസിഡന്റ് ടികെ ഗോപിയെ സ്വാഗത പ്രാസംഗികനാക്കാതെ വന്നതോടെ ഒരു വിഭാഗം രംഗത്ത് വന്നു.
വാര്‍ഡ് മെമ്പര്‍ എംയുകൃഷ്ണകുമാറിനെയാണ് സ്വാഗത പ്രാസംഗികനായി നിശ്ചയിച്ചിരുന്നത്. ഇതിന് പുറമേ നോട്ടീസില്‍ പ്രോട്ടോക്കോള്‍ പാലിക്കാതിരുന്നതും പ്രതിേഷധങ്ങള്‍ക്ക് വഴിവെച്ചു. വേറെ നോട്ടീസ് അടിക്കാനും അല്ലെങ്കില്‍ ഉദ്ഘാടനം മാറ്റിവെയ്ക്കാനും നിര്‍ദേശം ഉണ്ടായെങ്കിലും പറഞ്ഞ സമയത്ത് നാട്ടുകാര്‍ കുട്ടികളെകൊണ്ട് തന്നെ അങ്കണവാടിയുടെ ഉദ്ഘാടനം നടത്തുകയായിരുന്നു.
Discussion about this post