കൊച്ചി: എംഎം മണിയുടെ കെകെ രമക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരിച്ച്
അഡ്വക്കറ്റ് സംഗീത ലക്ഷ്മണ രംഗത്ത്. ‘വിധവയായി പോയതിന്റെ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്ക്കാന് അവസരമുണ്ടായതെന്ന് സംഗീത കുറിപ്പില്‍ പറയുന്നു.
എംഎം മണി പറഞ്ഞതില്‍ ‘ഞങ്ങള്‍ക്കാര്‍ക്കും അതില്‍ പങ്കില്ല ‘ എന്ന ഭാഗത്തെ ചൊല്ലിയാണ് യൂഡിഎഫ് പ്രതിഷേധിക്കുന്നത് എങ്കില്‍ നമുക്ക് മനസ്സിലാവും. സഖാവ് റ്റി.പി ചന്ദ്രശേഖരന് കൊല്ലപെട്ട കേസില്‍ 11 പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. അതില്‍ 3 പേര് സിപിഎം സജീവ പ്രവര്‍ത്തകരും. അത് യാഥാര്‍ത്ഥ്യം.
വിഷയമതല്ല, വിഷയമിതാണ്; എന്തൊരു സ്നേഹമാണ് ന്റ പൊന്നോ നമ്മടെ യൂഡിഎഫ് നേതാക്കന്മാര്ക്ക് ‘രമ-ഉമ’കളോട്! ഹോ ! ഒറ്റകെട്ട്ന്ന് ഉറക്കെ പറയുന്ന യൂഡിഎഫിന് കഴിഞ്ഞ പതിറ്റാണ്ടില്‍ നിയമസഭയിലേക്ക് എത്തിക്കാന്‍ സാധിച്ച രണ്ടേ രണ്ട് വനിതകളുള്ളത് രണ്ടും വിധവകളാണ്. ആ വിധവകളാണ് ‘രമ-ഉമ’കള്‍
യൂഡിഎഫ് ലെ ആയിരകണക്കിന് വരുന്ന വനിതാപ്രവര്‍ത്തകരെ ഒഴിവാക്കി നിര്‍ത്തി, വിധവകളായത് കൊണ്ട് മാത്രം ‘രമ-ഉമ’കള്‍ക്ക് വിജയസാധ്യതയുള്ള നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവസരം കൊടുത്ത കൂട്ടരാണ് യൂഡിഎഫ്. ‘രമ-ഉമ’കള്‍ വിധവകളായത് കൊണ്ട് മാത്രം നിയമസഭയില്‍ എത്തി കിട്ടാന്‍ സാധിച്ചവരാണ്. ‘രമ-ഉമ’കളുടെ ഭര്ത്താക്കന്മാര് ജീവിച്ചിരുന്നുവെങ്കില്‍ ആ ഭര്ത്താക്കന്മാര് പോലും വിജയസാധ്യതയുള്ള ഇവരുടെ നിയമസഭാ സീറ്റുകള്‍ ഒഴിഞ്ഞ് കൊടുക്കില്ലായിരുന്നു. ശരിയല്ലേ?
ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമാണെന്നിരിക്കെ വിധവയെന്ന പരാമര്‍ശം എങ്ങനെയാണ് അധിക്ഷേപമാവുന്നത്, ആക്ഷേപമാവുന്നത്, അപമാനമാവുന്നത് ? ഈനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട് എന്ന പോലെയാണ് നിയമസഭയ്ക്കകത്തും പുറത്തും ‘രമ-ഉമ’ കൂട്ട്കെട്ട്. മണി-രമ വിവാദത്തിനിടയില്‍ ഉമ ആളാവാന്‍ നോക്കുന്നത് കണ്ടില്ലേ ? ആയമ്മ പറയുന്നു – ‘രമയുടെ വിഷമം എനിക്ക് മനസ്സിലാവും ‘ പോലും! കോപ്പാണ്.! എന്തൊരു KPAC പ്രകടനമാണ് ആ സ്ത്രീയുടെത്, ഹോ!
ഉമയ്ക്കെങ്ങനെയാണ് രമയുടെ അവസ്ഥ മനസ്സിലാവുന്നത് ? മഹാരാജാവിനെ പോലെയാണ് തോമസിനെ കേരളം യാത്രയാക്കിയത് എന്നാണ് ഉമ തന്നെ പറഞ്ഞിട്ടുള്ളത്. മീന്‍ വാങ്ങി വരാമെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി പോയ രമയുടെ ഭര്‍ത്താവ് തിരിച്ചെത്തിയത് ദേഹം മുഴുവന്‍, ശരീരം ആസകലം വെട്ടുകത്തിയുടെ വെട്ടുകള്‍ ഏറ്റ് തിരിച്ചറിയാന്‍ വയ്യാത്ത വിധം പെട്ടിയ്ക്കുള്ളിലാക്കി രൂപത്തിലാണ്. രമയ്ക്ക് ഉണ്ടായ നഷ്ടം രമയുടെത് മാത്രമാണ്. അത് രമ പലപ്പോഴും മറന്നു പോയി തുടങ്ങിയിരിക്കുന്നു എന്ന് മാത്രം.
ഒന്നാലോചിച്ചു നോക്കൂ, ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ സഖാവ് ടിപി ചന്ദ്രശേഖരന്റെ ചിന്താവിചാരങ്ങള് ഇപ്പോള്‍ എന്താവും? താന്‍ ഭാഗമായിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ജീര്‍ണ്ണതയ്ക്കെതിരെ ഇരുമ്പിന്റെ നട്ടെല്ലോടെ ഉറച്ച സ്വരത്തില്‍ പോരാടിയവനാണ് സഖാവ് ടിപി ചന്ദ്രശേഖരന്. തന്റെ പ്രസ്ഥാനത്തെ നേര്‍വഴിക്ക് കൊണ്ടുവരാനാണ് സഖാവ് ടിപി ചന്ദ്രശേഖരന് പരിശ്രമിച്ചത്. അങ്ങനെയുള്ള ചന്ദ്രശേഖരന്റെ ജീവിതസഖി, ചന്ദശേഖരന്റെ മറ്റൊരു രാഷ്ട്രീയ എതിരാളികളുടെ സഹായസഹകരണം വിലപേശി കൈ നീട്ടി വാങ്ങി രാഷ്ട്രീയസ്ഥാനമാനങ്ങള്‍ നേടിയെടുത്തത് പോരാഞ്ഞിട്ട് ഇപ്പോള്‍ അവള് അവളുടെ സ്ത്രീത്വം അവര്‍ക്ക് രാഷ്ട്രീയം കളിക്കാന്‍ വിട്ട് കൊടുത്തിരിക്കുന്നു. അവരോടാപ്പം ചേര്‍ന്ന് അവളുടെ വൈധവ്യത്തെ ഉപഭോഗവസ്തുവാക്കുന്നു. I doubt if Comrade Chandrashekharan would be any bit proud to see what Rema is doing politically now, femininely now.
ആന്റ് സോ; ‘അവര്‍ വിധവയായി പോയി അതവരുടെതായ വിധി’ എന്ന് മണി പറഞ്ഞതിനോട് ഇത് കൂടി ചേര്‍ക്കേണ്ടതുണ്ട് – ‘വിധവയായി പോയതിന്റെ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്ക്കാന് അവസരമുണ്ടായത്. ആ സൗഭാഗ്യത്തില്‍ ആ മഹതി ഇടത്പക്ഷജനാധിപത്യ മുന്നണിയെ കുറിച്ച് ഇവിടെ പ്രസംഗിച്ചു ..’ എന്ന് കൂടി ചാമ്പാനുള്ളതായിരുന്നു മണി.
അവിടെയാണ് മണീ താങ്കള്‍ എന്നെ നിരാശപ്പെടുത്തിയത്. ഡൂ ബെറ്റര്‍ ദി നെക്സ്റ്റ് ടൈം! മണിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടോ ? ഉണ്ടെങ്കില്‍ ആ സ്ത്രീ ജീവനോടെ തന്നെയിരിക്കട്ടെ. മണിയുടെ കൂടെ ജീവിക്കുക എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രീ ജന്മത്തില് ലഭിക്കാനുണ്ടാവുക?
Discussion about this post