തിരൂർ: മൂന്നു കുട്ടികളുടെ അമ്മയായ ഇരുപത്തെട്ടുകാരി പബ്ജി കളിയിലൂടെ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനോടൊപ്പം നാടുവിട്ടു. യുവതിയെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തു. 3 മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിനാൽ യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന് പിതാവ് താനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്വേഷണത്തിൽ യുവതി തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചു. അതേസമയം, ഫോൺ ഉപയോഗിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടി.
ഇതിനിടെ യുവതിയുടെ പബ്ജി കളിയും ഇതുവഴി പരിചയപ്പെട്ടയാളെയും കുറിച്ചും അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെയും യുവാവിനെയും തമിഴ്‌നാട്ടിലെ ആണ്ടിപ്പെട്ടിയിൽ നിന്നും പിടികൂടാൻ സാധിച്ചത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.