ആത്മാവിന്റെ ഭാഗമായ സുഹൃത്തുക്കളുടെ പെൺമക്കളെത്തി; പിറന്നാൾക്കോടിയുമായി, നിറഞ്ഞ പുഞ്ചിരിയോടെ എംടിയും

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് ജന്മദിനം. 89 വയസ് തികയുകയാണ്. പിറന്നാൾ ആഘോഷിക്കുന്ന എംടിയുടെ ‘സിത്താര’യിലേയ്ക്ക് പിറന്നാൾക്കോടിയുമായി എം.ടി. വാസുദേവൻ നായരുടെ ആത്മാവിന്റെ ഭാഗമായ സുഹൃത്തുക്കളുടെ നാല് പെൺമക്കൾ എത്തി. എൻ.പി. മുഹമ്മദിന്റെ മകൾ ജാസ്മിൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന, തിക്കോടിയന്റെ മകൾ പുഷ്പ, എസ്.കെ. പൊറ്റെക്കാട്ടിന്റെ മകൾ സുമിത്ര ജയപ്രകാശ് എന്നിവരാണ് പിറന്നാൾക്കോടിയുമായി എത്തിയത്.

ഒരാൾ ജോലിക്ക് പോയില്ലെങ്കിൽ രണ്ടാമനും അവധി; മരണത്തിലും പിരിയാതെ വിനിലും ഷിബുവും, നാടിന് നൊമ്പരമായി ഉറ്റസുഹൃത്തുക്കളുടെ വിയോഗം

ഇളം നില നിറത്തിലുള്ള ലൂയി ഫിലിപ്പിന്റെ ഷർട്ടും ബ്രൗൺനിറത്തിലുള്ള നേരിയ കരയുള്ള മുണ്ടുമാണ് സമ്മാനമായി നൽകിയത്. ശേഷം, നാലുപേരും അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിക്കുകയും ചെയ്തു. എല്ലാവരുടെയും മുഖങ്ങളിലേക്ക് എം.ടി. മാറിമാറി നോക്കവേ സുമിത്രയുടെ ചോദ്യം: ”പഴയകാലം ഓർമവരുന്നുണ്ടോ?” മറുപടിയായി സന്തോഷം നിറഞ്ഞ ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു.

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മകൾ നാസിമയെക്കൂടി വിളിച്ചിരുന്നെങ്കിലും പനിയായതിനാൽ വരാനായില്ലെന്ന് ഷാഹിന പറയുന്നു. കർക്കടകത്തിലെ ഉത്രട്ടാതിയാണ് എം.ടി.യുടെ പിറന്നാൾ. അതിനിനിയും ഒരുമാസമുണ്ട്. 89 വയസ്സാണ് തികയുന്നത്. ജൂലായ് 15 ജനനത്തീയതിയാണ്. അന്ന് എം.ടി. കോഴിക്കോട്ടുണ്ടാകില്ലെന്നറിഞ്ഞാണ് രണ്ടുനാൾ മുമ്പുതന്നെ ആശംസയറിയിക്കാനെത്തിയത്.

Exit mobile version