കൊല്ലം: അയർലാൻഡിൽ വെച്ച് ആരംഭിച്ച പ്രണയത്തിന് കൊല്ലത്ത് സാഫല്യം. കിളികൊല്ലൂർ പ്രിയദർശിനി നഗറിൽ കാർത്തികയിൽ അമൃദത്തിന്റേയും സുനിത ദത്തിന്റേയും മകൻ വിഷ്ണുദത്തിന് അയർലാൻഡുകാരി ക്ലോയിസോഡ്സ് വധുവായി.
വിഷ്ണു എംബിഎയ്ക്കു പഠിക്കാൻ അയർലാൻഡിലേക്ക് മൂന്നുവർഷം മുൻപ് പറന്നതാണ് ജീവിതത്തിൽ വഴിത്തിരിവായത്. പഠനത്തോടൊപ്പം ഒരു സ്ഥാപനത്തിൽ ജോലി കൂടി ചെയ്തുവരവേയാണ് ക്ലോയിയുമായി പ്രണയത്തിലായതെന്ന് വിഷ്ണുദത്ത് പറയുന്നു,
വിഷ്ണുവിന്റെ സഹോദരി പൂജാ ദത്തിൻറെ വിവാഹം ഞായറാഴ്ചയായിരുന്നു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വിഷ്ണുവിനൊപ്പം ക്ലോയിയും എത്തിയിരുന്നു. തുടർന്ന് ഇന്നലെ ഇരുവരും കൊല്ലം കിളികൊല്ലൂർ രജിസ്ട്രാർ ഓഫീസിൽ വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു. അയർലാൻഡിൽ ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തശേഷമാണ് ഇവിടെ എത്തിയത്.