കേരളത്തിൽ വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണാനും അത് അടയ്ക്കാനും തയ്യാറാകണം; പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

mohammed-riyas-pa

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരുടെ കേരളത്തിലെ സന്ദർശനത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് പരിഹാസവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. കേരളത്തിൽ വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണാനും അത് അടയ്ക്കാനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിയായ വി മുരളീധരൻ നടത്തുന്ന പത്രസമ്മേളനത്തെക്കാൾ കൂടുതൽ കുഴികൾ കേരളത്തിലെ ദേശീയപാതകളിലുണ്ട്. പലതവണ ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാൻ ഒരു ഇടപെടലും മുരളീധരൻ നടത്തിയില്ലെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തുന്നു.

‘നമ്മുടെ സംസ്ഥാനത്ത് ജനിച്ച്, ഇവിടെ കളിച്ച് വളർന്ന് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാ അംഗമായി പിന്നെ കേന്ദ്രമന്ത്രി വരെ ആയ ഒരു വ്യക്തിയുണ്ട്. നല്ല കാര്യം തന്നെ. എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്നുമുണ്ട് അദ്ദേഹം. അതും നല്ല കാര്യം തന്നെ. നടത്തുന്ന പത്രസമ്മേളനത്തെക്കാൾ കൂടുതൽ കുഴികൾ കേരളത്തിലെ ദേശീയപാതകളിലുണ്ട് എന്നത് ഒരു വസ്തുതയാണ്’- പേരെടുത്ത് പറയാതെ മന്ത്രി റിയാസ് വിമർശിച്ചു.

ALSO READ- പണം മുഴുവൻ നൽകിയിട്ടും ആത്മാർത്ഥയില്ല; പത്ത് രൂപ വാങ്ങിക്കുമ്പോൾ രണ്ട് രൂപയുടെ ജോലി എടുക്കേണ്ടേ? നൂറിന് എതിരെ സിനിമയുടെ നിർമ്മാതാവ്

‘വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാൻ ഒരു ഇടപെടലും നടത്തിയില്ല. ഇപ്പോൾ നമ്മുടെ സംസ്ഥാനത്തേക്ക് ഒരുപാട് കേന്ദ്രമന്ത്രിമാർ വരുന്നുണ്ട്. അത്തരം കേന്ദ്രമന്ത്രിമാർ ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള റോഡുകളുടെ കുഴികൾ എണ്ണാനും അത് അടയ്ക്കാനും കൂടി ചുമതലയെടുത്ത് ശ്രദ്ധിക്കുന്നത് നന്നാകും’- റിയാസ് നിയമസഭയിൽ പറഞ്ഞു.

കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി എസ് ജയ്ശങ്കർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോൾ കഴക്കൂട്ടം മേൽപ്പാലം സന്ദർശിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചിരുന്നു.

Exit mobile version