കൊവിഡ് പിടിപ്പെട്ട് കഷ്ടപ്പെടുന്ന സമയത്ത് കരുതലും സ്‌നേഹവുമായി നിന്ന അരുമ പൂച്ചക്കുട്ടി; ഉപേക്ഷിച്ചില്ല, സ്‌പൈസിയെ അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിക്കാൻ ബിനോയ് ചെലവിട്ടത് 2 ലക്ഷം രൂപ

കൊച്ചി: കൊവിഡ് പിടിപ്പെട്ട് കഷ്ടപ്പെടുന്ന സമയത്ത് കരുതലും സ്‌നേഹവുമായി നിന്ന അരുമ പൂച്ചക്കുട്ടിയെ 2 ലക്ഷം രൂപ മുടക്കി അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിച്ച് ബിനോയ്. സ്‌പൈസി എന്ന പേരിൽ വിളിക്കുന്ന പൂച്ചക്കുട്ടിയെയാണ് വലിയ തുക മുടക്കി പൂച്ചക്കുട്ടിയെ നാട്ടിലെത്തിച്ചത്. 6 മാസമായി ബിനോയിയും കുടുംബവും അബുദാബിയിലെ ഫ്‌ലാറ്റിൽ വളർത്തിയിരുന്ന പൂച്ചയാണ് സ്‌പൈസി.

കനത്തമഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞു; ജീവന് വേണ്ടി കേണ് യാത്രക്കാർ; രക്ഷിക്കാതെ കാഴ്ചക്കാരായി നാട്ടുകാർ; മൂന്ന് മരണം, മൂന്ന് പേരെ കാണാതായി

ഭാര്യ ജിൻസിക്കും മക്കൾ ബെസിക്കും ബെറ്റ്‌സിക്കും അരുമകളോടുള്ള സ്‌നേഹം കണ്ട് ഒരു തദ്ദേശവാസി നൽകിയതാണ് ടർക്കിഷ് ബ്രീഡിലുള്ള പൂച്ചയായ സ്‌പൈസിയെ. 2 മാസം മുൻപ് ഭാര്യയും മക്കളും നാട്ടിലേക്കു പോന്നതോടെ ഒറ്റയ്ക്കായ ബിനോയിക്ക് കൂട്ടായി. കോവിഡ് പിടിപെട്ടു വീട്ടിൽ ഒറ്റപ്പെട്ടു കിടന്ന സമയത്ത് കരുതലും സ്‌നേഹവുമായി കൂടെ നിന്നതും സ്‌പൈസിയായിരുന്നു. ഈ സ്‌നേഹം കണ്ടതോടെ സ്‌പൈസിയെ ഉപേക്ഷിച്ചുപോരാൻ തോന്നിയില്ലെന്നു ബിനോയ് പറഞ്ഞു.

പൂച്ചയ്ക്കുള്ള പാസ്‌പോർട്ടും വിസയും ഉൾപ്പെടെ എല്ലാ രേഖകളും തയാറാക്കി കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് എടുക്കാൻ ചെന്നപ്പോഴാണ് കൊച്ചിയിൽ ഇറക്കാൻ കഴിയില്ലെന്ന് അറിയുന്നത്. വിദേശത്തു നിന്നു മൃഗങ്ങളെ കൊണ്ടുവരാൻ കൊച്ചി വിമാനത്താവളത്തിന് ഉണ്ടായിരുന്ന താൽക്കാലിക അനുമതി ജൂൺ 30ന് അവസാനിച്ചിരുന്നു. ഇതോടെ യാത്ര ബംഗളൂരുവിലേയ്ക്ക് ആക്കി. ബംഗളൂരുവിൽ നിന്ന് എൻഒസി സംഘടിപ്പിക്കാൻ ചെലവാക്കിയത് 40,000 രൂപയാണ്. നാട്ടിൽ നിന്നു മക്കൾ ഉൾപ്പെടെ ബംഗളൂരുവിലെത്തിയാണ് സ്‌പൈസിയെ വീട്ടിലെത്തിച്ചത്.

Exit mobile version