നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് സംസാരിച്ച് വിവാദത്തിലായ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ കുറിപ്പുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ പതിനെട്ടാമത്തെ വയസിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച മഹതിയാണ് ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധയെന്ന് ബിന്ദു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
സർവീസിൽ നിന്നും വിരമിച്ചു എന്ന് കരുതി ഏതു ക്രിമിനലിനൊപ്പവും ചേർന്നു പ്രവർത്തിക്കാം എന്ന് കരുതരുത്. അല്ലെങ്കിൽ പെൻഷൻ ആനൂകൂല്യങ്ങൾ തിരികെ നൽകി ക്രിമിനലുകളുടെ കൈയിൽ നിന്നും ശമ്പളം വാങ്ങാനും മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് ഓർക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
എന്റെ പതിനെട്ടാമത്തെ വയസിൽ എന്നെ അയൽവാസിയുടെ പല്ല് അടിച്ചു കൊഴിച്ചു എന്ന കള്ള കേസിൽ കുടുക്കി ജയിലിലടച്ച മഹതി ആണ് ഈ ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധ. ദിലീപിന് വേണ്ടി ഇവർ നടത്തുന്ന ഇടപെടൽ യാദൃശ്ചികമെന്നു കരുതുന്നില്ല. കേസിന്റെ അന്വേഷണഘട്ടത്തിൽ ഉൾപ്പിട്ടിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവർ നടത്തിയിരിക്കുന്നത് തീർത്തും നീതിക്ക് നിരക്കാത്തതാണ്, നിയമ വിരുദ്ധം ആണ്.
സർവിസിൽ നിന്നും വിരമിച്ചു എന്ന് കരുതി ഏതു ക്രിമിനലിനും ഒപ്പം ചേർന്നു പ്രവർത്തിക്കാം എന്ന് കരുതുന്നു എങ്കിൽ പെൻഷൻ ആനൂകൂല്യങ്ങൾ തിരികെ നൽകി ക്രിമിനലുകളുടെ കൈയിൽ നിന്നും ശമ്പളം വാങ്ങുക. മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് എങ്കിലും മറക്കാതെ ഇരിക്കുക ശ്രീലേഖ.