തൃശ്ശൂര്‍: പ്രണയത്തിന് അത്ഭുതങ്ങള്‍ കാണിക്കാനാവുമോ, യഥാര്‍ഥ പ്രണയമാണെങ്കില്‍ എത്ര ഇല്ലായ്മകളിലും ജീവിതം സന്തോഷകരമാകും. അതാണ് ജീവിതം കൊണ്ട് പ്രണവും ഷഹാനയും സമൂഹത്തിനോട് പറയുന്നത്.
എട്ട് വര്‍ഷമായി പ്രണവ് കിടന്ന കിടപ്പിലാണ്. നെഞ്ചിനു താഴെ അനങ്ങില്ല. പൂര്‍ണമായും തളര്‍ന്നു. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. നെഞ്ചടിച്ചു നിലത്തു വീണു. പിന്നെ സ്വയം എണീക്കാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട ആശുപത്രി വാസം. ഭക്ഷണം കഴിക്കാന്‍ പ്രത്യേക ട്യൂബ്. നട്ടെല്ലു നിവര്‍ത്താന്‍ കഴിയില്ല. എണീറ്റു നടക്കാന്‍ കഴിയില്ല. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പരസഹായം വേണം. മൂത്രം പോകാന്‍ പ്രത്യേക ട്യൂബ്, ഈ അവസ്ഥകളെല്ലാം അറിഞ്ഞാണ് രണ്ടുവര്‍ഷം മുമ്പ് ഷഹാന പ്രണവിന്റെ നല്ലപാതിയായെത്തിയത്.
പ്രണവിന്റെ വീഡിയോ കണ്ടിട്ടാണ് തിരുവനന്തപുരം സ്വദേശിനിയായ ഷഹാന തന്റെ പ്രണയത്തിനെ തേടി തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെത്തിയത്. നിസ്വാര്‍ത്ഥമായ പ്രണയത്തിനേക്കാള്‍ വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന് തെളിയിച്ചുകൊണ്ട്, വിവാഹജീവിതത്തിലെ രണ്ടു വര്‍ഷങ്ങള്‍ മനോഹരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സുപ്രധാന വിശേഷമാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്. തന്റെ രണ്ട ഓപ്പറേഷനുകളും വിജയകരമായി നടന്നിരിക്കുകയാണെന്ന് പ്രണവ് പറയുന്നു.
‘ചങ്കുകളേ… എന്റെ ആദ്യ രണ്ട് ഓപ്പറേഷനും സക്‌സസ് ആയി. ഇനി ഇന്‍ഫെക്ഷന്‍ വരാതെ ശ്രദ്ധിക്കണം. അതൊക്കെ ക്ലീയര്‍ ആയതിന് ശേഷമാണ് മൂന്നാമത്തെ ഓപ്പറേഷന്‍ നടത്തുക. കഴുത്തിലിട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട് ഉണ്ടായ അന്നനാളത്തിലെയും, ശ്വാസനാളത്തിലേയും ഹോള്‍ അടക്കുക എന്നതാണ് ഡോക്ടര്‍മാരുടെ അടുത്ത ദൗത്യം.
അത് ഇത്തിരി മേജര്‍ ഓപ്പറേഷന്‍ ആയതുകൊണ്ട് തന്നെ സമയം എടുക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. നാളെ ചിലപ്പോള്‍ ഡിസ്ചാര്‍ജ് ആവും ട്ടാ. ഇനി ഇതൊക്കെ ഉണങ്ങി കഴിയുമ്പോഴാണ് ചെക്കപ്പിന് വരാന്‍ പറഞ്ഞിരിക്കുന്നത്…. എനിക്ക് ഇപ്പോള്‍ വല്ലാത്ത സന്തോഷം ഉണ്ട്. അതിന് കാരണക്കാര്‍ എന്നെ സഹായിച്ച എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച നിങ്ങള്‍ ഒരോരുത്തരുമാണ്. നന്ദി ഉണ്ട് ഒരുപാട്… ഒരുപാട് സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം പ്രണവ് ഷഹാന.
എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്ക് പറ്റുന്നത്. ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു പ്രണവ്. പ്രണവിന്റെ വീഡിയോ കണ്ടാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നിയതെന്നാണ് ഷഹാന പറയുന്നത്. ഷഹാന പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ പ്രണവ് നിരുത്സാഹപ്പെടുത്തുകയായിരുന്നു. എന്നാല്‍ വേണ്ടെന്ന് വെക്കാന്‍ ഷഹാന തയ്യാറല്ലായിരുന്നു.
പ്രണവിന് എന്നും പിന്തുണയും കരുത്തുമായി ഭാര്യ ഷഹാന കൂടെയുണ്ട്.
നേരേ എഴുനേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രണവ് ഷഹാനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. തന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യമാണ് ദൈവം ഇന്ന് എനിയ്ക്ക് സാധിച്ച് തരാന്‍ പോകുന്നത് എല്ലാവരും പ്രാര്‍ത്ഥിക്കണം, നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നായിരുന്നു ഷഹാനയുമായുള്ള വിവാഹത്തിന് മുന്‍പ് പ്രണവ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Discussion about this post