പത്തനംതിട്ട: ശബരിമല പാതയിൽ ളാഹയിലെ വഴിയരികിൽ മഴയത്ത് ഒരു ചക്ക ആർത്തിയോടെ പച്ചയ്ക്കു പങ്കിട്ടു കഴിക്കുന്ന ആറംഗ കുടുംബത്തിന്റെ ദുരിതം കഴിഞ്ഞദിവസമാണ് വാർത്തകളിൽ നിറഞ്ഞത്. സംഭവത്തിൽ മന്ത്രി ജിആർ അനിൽ ഇടപ്പെട്ടു. പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫിസറോട് മന്ത്രി ജി.ആർ.അനിൽ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു.
വരന്റെ നിറം കറുപ്പ് : അഗ്നിയെ വലം വയ്ക്കുന്നതിനിടെ വിവാഹം വേണ്ടെന്ന് അറിയിച്ച് വധു
അടിയന്തര ഇടപ്പെടലിനെ തുടർന്ന് കുടുംബത്തിന്റെ വീട്ടിൽ ആവശ്യത്തിന് ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു.തങ്ക കേശവൻ, തങ്കമണി എന്നിവരടങ്ങുന്ന ആറംഗ കുടുംബമാണ് ഭക്ഷ്യധാന്യമില്ലാതെ ദുരിതത്തിലായത്. റാന്നി താലൂക്ക് സപ്ലൈ ഓഫീസർ പ്രദേശത്തെത്തി ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യം വീതം വിതരണം ചെയ്തു.
ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തങ്ക കേശവൻ, തങ്കമണി എന്നിവർ ഒരാഴ്ചയോളം റാന്നി ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നറിഞ്ഞു. ഈ സമയത്ത് ഊരിൽ വന്യമൃഗ ആക്രമണം ഉണ്ടാവുകയും റേഷൻ സാധനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യമാണ് കുടുംബത്തിന് ഭക്ഷ്യ ധാന്യത്തിന്റെ അപര്യാപ്തത നേരിടുന്നതിന് ഇടയാക്കിയത്.