കൊച്ചി: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയ രീതിയില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. മുത്തലാഖ് ബില്ലിനെ സംബന്ധിച്ച് യുഡിഎഫിലും യുപിഎയിലും വ്യക്തക്കുറവില്ല. പ്രതിപക്ഷ ഐക്യത്തിലൂടെ സാധ്യമായതെല്ലാം ചെയ്യുമെന്നും കെസി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
മുത്തലാഖ് ബില്ലിമേല്‍ രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ കോണ്‍ഗ്രസ് അഭിപ്രായം പറയുന്നില്ല. അവരുടെ പാര്‍ട്ടി തന്നെ അദ്ദേഹത്തോട് കാരണം ചോദിച്ചിട്ടുണ്ട്. ഇതില്‍ കുഞ്ഞാലിക്കുട്ടി തന്നെ വിശദീകരണം നല്‍കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ല പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുത്തത് കൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ പോയത്. വോട്ടെടുപ്പ് ഉണ്ടാകുമെന്ന് അറിഞ്ഞില്ല. ഉണ്ടാകുമെന്നറിഞ്ഞെങ്കില്‍ സഭയില്‍ എത്തുമായിരുന്നു എന്ന് കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.