പ്രാർത്ഥനകൾ വിഫലമാക്കി തന്റെ മാതാപിതാക്കൾക്കൊപ്പം കുഞ്ഞുശ്രേയയും ലോകത്തോട് വിടപറഞ്ഞു. വാഹനാപകടത്തിൽ ബാക്കിയായ ശ്രീക്കുട്ടി എന്ന ഓമനപേരിൽ വിളിക്കുന്ന കുഞ്ഞിനായി നാട് ഒന്നടങ്കം പ്രാർത്ഥനയിലായിരുന്നു. ശ്രേയ കുട്ടിയെ എങ്കിലും തിരികെ ലഭിക്കണേ എന്ന് ഓരോരുത്തരും മനമുരുകി ആശിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളെയും പ്രാർത്ഥനകളെയും വിഫലമാക്കി 3വയസുകാരിയായ ശ്രീക്കുട്ടിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കനത്ത മഴയും മണ്ണിടിച്ചിലും : കര്‍ണാടകയില്‍ മൂന്ന് മലയാളികള്‍ മരിച്ചു
കൊല്ലം കൊട്ടാരക്കര കുളക്കടയിലുണ്ടായ വാഹനാപകടത്തിലാണ് ശ്രേയയ്ക്ക് സാരമായി പരിക്കേറ്റത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ അപകടത്തിൽ മരിച്ച ബിനീഷ് കൃഷ്ണന്റെയും അഞ്ജുവിന്റെയും മകൾ മൂന്നു വയസുകാരി ശ്രേയ ആണ് ഇന്ന് മരണപ്പെട്ടത്.
ഗുരുതരവാസ്ഥയിലായിരുന്ന ശ്രേയയെ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞുശ്രമിച്ചിട്ടും രക്ഷിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം അർധരാത്രി 12 മണിക്കാണ് കുളക്കടയിൽ വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തിൽ സാരമായി പരുക്കേറ്റ ബിനീഷ് -അഞ്ജു ദമ്പതികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപെട്ടിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്തുള്ള സഹോദരിയുടെ കുഞ്ഞിനെ കാണാനാണ് കുഞ്ഞുമൊത്ത് ബിനീഷും ഭാര്യയും യാത്ര പുറപ്പെട്ടത്. ഇതിനിടെയാണ് അപകടം നടന്നത്. എതിർദിശയിൽ വന്ന കാർ മഴയിൽ നിയന്ത്രണം വിട്ടിടിച്ചാണ് അപകടം ഉണ്ടായത്. ഈ കാർ ഓടിച്ചിരുന്ന അടൂർ ചൂരക്കോട് സ്വദേശിയായ അരവിന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്.
നാടിനെ ഒന്നാകെ ദുരന്തത്തിലാക്കിയ അപകടം നേരിൽ കണ്ട നിർഭാഗ്യവാനാണ് ബിനീഷിന്റെ അച്ഛൻ കൃഷ്ണൻകുട്ടി. രാത്രി പതിനൊന്നരയ്ക്ക് കൃഷ്ണൻകുട്ടി ഫോൺ ചെയ്യുമ്പോൾ ബിനീഷ് അടൂർ കഴിഞ്ഞിരുന്നു. പന്ത്രണ്ട് മണിയോടെ കൃഷ്ണൻകുട്ടി ലൈവ് കണ്ടു, കുളക്കടയിൽ ഒരു വാഹനാപകടം. പക്ഷേ അത് തന്റെ മകനും കുടുംബവുമാണ് പൊലിഞ്ഞത് എന്ന് കൃഷ്ണൻ കുട്ടി അറിഞ്ഞിരുന്നില്ല. പോലീസിന്റെ ഫോൺ വിളി എത്തിയപ്പോഴായിരുന്നു ദുരന്തം തന്റെ കുടുംബത്തിലാണ് നടന്നത് എന്നറിഞ്ഞത്.
Discussion about this post