കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിനെ ചീത്തവിളിക്കുന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടില്‍ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. പ്രചരിക്കുന്ന ഫേസ്ബുക് സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കി.
തന്റെ അറിവില്‍ ഫേസ്ബുക് പേജില്‍ അത്തരമൊരു പോസ്റ്റ് വന്നിട്ടില്ല. അക്കൗണ്ട് എതെങ്കിലും ഹാക്കേര്‍സ് ഹാക്ക് ചെയ്‌തോ എന്ന് അറിയില്ല. സൗബിന്‍ സഹീറിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമമുണ്ടായത് അറിഞ്ഞു അതില്‍ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നതായും ഒമര്‍ ലുലു വ്യക്തമാക്കി.
പ്രിയപ്പെട്ടവരെ, എന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിന്‍ സഹീറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പോസ്റ്റ് ചെയ്തതിന്റെ screenshots പരക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെടുകയും,പേജുകള്‍ കൈകാര്യം ചെയ്യുന്ന അഡ്മിന്‍മാരെ വിളിച്ചപ്പോള്‍ അവര്‍ക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്.
ഇനി എന്റെ അക്കൗണ്ട് എതെങ്കിലും ഹാക്കേര്‍സ് ഹാക്ക് ചെയ്‌തോ എന്നും എനിക്ക് അറിയില്ല. സൗബിന്‍ സഹീറിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമമുണ്ടായത് അറിഞ്ഞു അതില്‍ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു . ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു .സ്‌നേഹത്തോടെ, ഒമര്‍ ലുലു
Discussion about this post