ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം; ഒടുവില്‍ രാജി, മന്ത്രി സജി ചെറിയാന്‍ പുറത്തേയ്ക്ക്

Saji Cheriyan | Bignewslive

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ മന്ത്രി സജി ചെറിയാൻ രാജി സമർപ്പിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് മന്ത്രി രാജിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുത്ത സിപിഎം അവയ്‌ലബിൾ സെക്രട്ടറിയേറ്റ് നേരത്തെ ചേർന്നിരുന്നുവെങ്കിലും രാജിവെക്കുന്നില്ലെന്നായിരുന്നു റിപ്പോർട്ട്.

തുടര്‍ച്ചയായി രോഗികളുടെ മരണം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി

എന്നാൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. നാളെ സമ്പൂർണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നായിരുന്നു വിവരം. എന്നാൽ ഇന്ന് തന്നെ സജി ചെറിയാൻ രാജി സമർപ്പിക്കുകയായിരുന്നു. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.

ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദമായ പരാമർശം നടത്തിയത്. ബ്രിട്ടീഷുകാർ പറഞ്ഞത് ഇന്ത്യക്കാർ എഴുതിവെച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള പരാമർശങ്ങളാണ് സജി ചെറിയാൻ നടത്തിയത്. പിന്നാലെ വൻ പ്രതിഷേധങ്ങളാണ് മന്ത്രിക്കെതിരെ നടന്നത്. വിഷയത്തിൽ ഗവർണറും ഇടപെട്ടിരുന്നു.

Exit mobile version