നിലയ്ക്കല്‍: ശബരിമല സന്നിധാനത്തേക്ക് നടന്നു കയറാന്‍ തുടങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് തിരിച്ചിറങ്ങി. അപ്പാച്ചിമേടിനു സമീപം മരക്കൂട്ടത്ത് പ്രതിഷേധക്കാര്‍ തടഞ്ഞതോടെയാണ് ഇവര്‍ തിരച്ചിറങ്ങാന്‍ തീരുമാനിച്ചത്. മരക്കൂട്ടത്തിനു സമീപത്തുനിന്ന് വന്‍ പ്രതിഷേധമാണ് സുഹാസിനിക്കെതിരെ ഉയര്‍ന്നത്. തുടര്‍ച്ചയായ ശരണം വിളികളോടെ ഇരുപതോളം പേരാണ് സുഹാസിനിയെ തടഞ്ഞത്.
താന്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയതാണെന്ന് ഇവര്‍ പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ കണക്കിലെടുത്തില്ല. തനിക്കെതിരെ കല്ലെറിഞ്ഞെന്നും സുഹാസിനി പറയുന്നു. ഇതേത്തുടര്‍ന്ന് മനപ്പൂര്‍വം ഒരു പ്രശ്‌നത്തിനില്ലെന്ന് വ്യക്തമാക്കി സുഹാസിനി മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്തു പ്രശ്‌നമുണ്ടെങ്കിലും മുന്നോട്ടു പോകാന്‍ വഴിയൊരുക്കാമെന്ന് പോലീസ് അറിയിച്ചെങ്കിലും അവര്‍ തീരുമാനി പിന്‍വാങ്ങുകയായിരുന്നു. പിന്നീട് ഇവരെ പമ്പാ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഐജി മനോജ് എബ്രഹാം സുഹാസിനിയുമായി സംസാരിച്ചു.
അതിനിടെ, ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് നിലയ്ക്കല്‍ അടക്കം നാലു സ്ഥലങ്ങളില്‍ ഇന്ന് നിരോധനാജ്ഞ. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post