തുടര്‍ച്ചയായി രോഗികളുടെ മരണം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി

പാലക്കാട്: രോഗികള്‍ തുടര്‍ച്ചയായി മരണപ്പട്ടതിനെ തുടര്‍ന്ന് പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ നടപടി. ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്.

ചികിത്സാ വീഴ്ചയെ തുടര്‍ന്ന് തുടര്‍ച്ചയായി രോഗികള്‍ മരണപ്പെട്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിനെ തുടര്‍ന്നാണ് നടപടി. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിയ്ക്ക് സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് പ്രസവത്തിനിടെ നവജാത ശിശുവും അമ്മയും മരണപ്പെട്ടത്, മാത്രമല്ല തൊട്ടടുത്ത ദിവസം ചികിത്സയിലിരുന്ന യുവതിയും മരണപ്പെട്ടിരുന്നു. ഇതോടെയാണ് ആശുപത്രിയ്‌ക്കെതിരെ ആരോപണം ശക്തമായത്.

Exit mobile version