കോലഞ്ചേരി: കോട്ടയത്തെ പട്ടിമറ്റം മേഖലയിൽ നിന്ന് ഇരുപതോളം തെരുവു നായ്ക്കളെ കാണാതായത് ദുരൂഹമെന്ന ആരോപണവുമായി നാട്ടുകാർ. സമീപപ്രദേശത്തെ ഹോ്ടലുകളിലും മറ്റും ആട്ടിറച്ചിയെന്ന പേരിൽ പട്ടിയിറച്ചി വിൽക്കുന്നുവെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചിക്കുന്നുണ്ട്.
കഴിഞ്ഞദിവസമാണ് നായ്ക്കളെ കാണാതായത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോട്ടായിൽ ക്ഷേത്രത്തിന് സമീപത്തുവെച്ച് കയർ കൊണ്ടുണ്ടാക്കിയ കുടുക്കുകൾ കണ്ടെത്തിയിട്ടുമുണ്ട്. സംഭവത്തിൽ മൃഗസ്നേഹികളുടെ സംഘടനയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, പട്ടിമറ്റം, കിഴക്കമ്പലം മേഖലയിൽ നിരവധി അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നും ഇവർ പട്ടിയിറച്ചി കഴിക്കുന്നവരാണെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
സമീപ്രദേശങ്ങളിലെ ചില ഹോട്ടലുകളിൽ ആട്ടിറച്ചിയെന്ന പേരിൽ പട്ടിയിറച്ചി വിൽക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ കാണാതായത്. ഇവയെല്ലാം ഒറ്റദിവസം കൊണ്ടാണ് കാണാതായതെന്നതും ദുരൂഹത വർധിപ്പിക്കുന്നു.
Discussion about this post