കോഴഞ്ചേരി: മരിച്ച യുവതിയുടെ വയറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇരട്ടക്കുട്ടികളായിരുന്നുവെന്ന് കുടുംബം. അതേസമയം, ഈ വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മല്ലപ്പുഴശേരി കുഴിക്കാല കുറുന്താർ സെറ്റിൽമെന്റ് കോളനിയിൽ 29കാരിയായ അനിത കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് അനിതയുടെ വിയോഗം.
കെഎസ്ആർടിസി മിന്നൽ ബസ് അമിത വേഗത്തിൽ ഹംപ് ചാടി; നട്ടെല്ല് തകർന്ന യുവാവ് ചികിത്സാ സഹായം തേടുന്നു!
രണ്ടാം വട്ടം ഗർഭിണിയായ അനിതയുടെ ഗർഭം അലസിപ്പിക്കാനും ശ്രമം നടത്തിയതായി ആരോപണമുണ്ട്. കേസിൽ കഴിഞ്ഞ ദിവസം അനിതയുടെ ഭർത്താവ് കുറുന്താർ ജ്യോതി നിവാസിൽ 31കാരനായ എം. ജ്യോതിഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി വയറ്റിൽ കിടന്ന് പരിചരണം ലഭിക്കാതെ മരിച്ചിരുന്നു. വിദഗ്ധ ചികിത്സ നൽകണമെന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും യുവാവ് അനുസരിച്ചില്ല.
ജീവൻ നഷ്ടപ്പെട്ട ശേഷം, 2 മാസത്തോളം കുഞ്ഞ് വയറ്റിൽ കിടന്നതിനാൽ യുവതിക്കു ശരീരമാകെ അണുബാധയുണ്ടായി. ഭാര്യയെ ആശുപത്രിയിൽ എത്തിച്ച ശേഷം ജ്യോതിഷ് അവിടെ നിന്ന് മുങ്ങുകയും ചെയ്തു. ചികിത്സയ്ക്കായി പലരോടും പണം കടം വാങ്ങിയെങ്കിലും ആ പണം സ്വന്തം ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുകയായിരുന്നു. ജൂൺ 28നാണ് അനിത മരിച്ചത്.
ഇതിനെല്ലാം പുറമെ, ഒന്നര വയസ്സുള്ള ആദ്യകുട്ടിക്ക് ജന്മനാൽതന്നെ ഹൃദയത്തിനു തകരാറുണ്ടായിരുന്നു. വിദഗ്ധ ചികിത്സ നൽകണമെന്നു ഡോക്ടർമാർ ജ്യോതിഷിനോട് നിർദേശിച്ചെങ്കിലും അക്കാര്യം ഭാര്യയെപ്പോലും അറിയിക്കാതെ മറച്ചുവെച്ചു. ഇപ്പോൾ രോഗം മൂർഛിച്ച് ആ കുട്ടിയും മരണത്തോടു മല്ലടിക്കുകയാണ്.
തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സ നടക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ ചെലവാകും. ഈ തുകയുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് കുടുംബം ഇപ്പോൾ. കുട്ടി ജനിച്ചപ്പോൾ തന്നെ ആറുമാസത്തിനുള്ളിൽ വിദഗ്ധ ചികിത്സ നൽകണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത്. എന്നാൽ ഈ വിവരം അനിതയോടു പോലും മറച്ചു വച്ചുവെന്നാണ് ആക്ഷേപം.
Discussion about this post