പത്മഭൂഷണ് മുന്നേ കിട്ടിയത് ‘രാജ്യദ്രോഹി’ പദവി: ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ കണ്ട് വികാരഭരിതനായി നമ്പി നാരായണന്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണ് ‘റോക്കട്രി: ദി നമ്പി ഇഫക്ട്’. സിനിമ കണ്ട ശേഷം
വികാരഭരിതനായിരിക്കുകയാണ് നമ്പി നാരായണന്‍. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. പല ചോദ്യങ്ങള്‍ക്കുമുള്ള കൃത്യമായ മറുപടിയാണ് ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ഏരിയസ് പ്ലക്‌സ് തിയേറ്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പത്മഭൂഷണ്‍ നല്‍കി ആദരിക്കും മുന്‍പ് കിട്ടിയ പദവി രാജ്യദ്രോഹി എന്നായിരുന്നു. വിവാദം ഉണ്ടാക്കിയ ആ കേസ് മാത്രമേ എല്ലാവര്‍ക്കും അറിയുകയുള്ളൂ.

എന്നാല്‍ താന്‍ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ആര്‍ക്കും അറിയില്ല, അതാണ് ചിത്രം വരച്ചു കാട്ടുന്നതെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി. ഇത് പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ്. 20 വര്‍ഷത്തെ ത്യാഗം, ജീവിതം, സംഭാവനകള്‍ എല്ലാം സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെന്നും ആരായിരുന്നു നമ്പി നാരായണന്‍ എന്ന് പറയാനാണ് സിനിമയിലൂടെ ശ്രമിച്ചതെന്നും സിനിമയുടെ സഹസംവിധായകനായ ജി പ്രേജേഷ് സെന്‍ പറഞ്ഞു.

ഭാരതീയനായ ജനിച്ച ഏതൊരാളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത്. ശാസ്ത്രത്തിന്റെ പുരോഗതിക്കായി ജീവിതം സമര്‍പ്പിച്ച ഒരു മനുഷ്യന്‍, തന്റെ രാജ്യത്തെ സേവിക്കാന്‍ തിരികെ വരാന്‍ കൊതിച്ച നാസ ജോലി നിരസിച്ച ഒരു ദേശസ്‌നേഹി, തന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടി അര്‍പ്പിതനായ ഒരു മനുഷ്യന്‍.

‘രാജ്യദ്രോഹി’ എന്ന തന്റെ പേര് മായ്ക്കാന്‍ ദീര്‍ഘവും കഠിനമായ പോരാട്ടം നടത്തിയ മനുഷ്യന്‍…നമ്പി നാരായണന്‍ എന്ന, ഇന്ത്യ കണ്ട അസാമാന്യ എയ്റോസ്പേസ് എന്‍ജിനീയറിന്റെ ജീവിത കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുകയാണ് നടന്‍ ആര്‍. മാധവന്‍. ചിത്രത്തിന് മികച്ച ഓപ്പണിങ് ആണ് നേടാന്‍ കഴിഞ്ഞത്. കണ്ടിരിക്കേണ്ട സിനിമയാണിത്. ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട കഥയാണ് നമ്പി നാരായണന്റേത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

Exit mobile version