രണ്ടാമത് ഗർഭം ധരിച്ചത് ചെലവ് കൂട്ടും; പരിചരണം ലഭിക്കാതെ കുഞ്ഞ് മരിച്ചു! ചലനമറ്റ കുഞ്ഞിന്റെ മൃതദേഹം വയറ്റിൽ ചുമന്നത് 2 മാസം! ഒടുവിൽ അനിതയും മരിച്ചു, ഭർത്താവ് അറസ്റ്റിൽ

ആറന്മുള: മരണപ്പെട്ട ഗർഭസ്ഥശിശുവുമായ കൃത്യമായ ചികിത്സ കിട്ടാതെ രണ്ട് മാസത്തോളം കഴിഞ്ഞ യുവതി മരിച്ചു സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താർ ഹൗസ് സെറ്റ് കോളനിയിൽ 29കാരിയായ അനിതയാണ് മരിച്ചത്. മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താർ ജ്യോതി നിവാസിൽ 31 കാരനായ ജ്യോതിഷ് ആണ് സംഭവത്തിൽ അറസ്റ്റിലായത്.

‘ഈ നിമിഷം വരെ എന്നെ ‘ജീവനോടെയിരിക്കാൻ’ പ്രേരിപ്പിച്ച ദൈവത്തിന് നന്ദി, അന്തിമ വിജയം സത്യത്തിന് മാത്രം’ കസ്റ്റഡി കാലാവധി അവസാനിപ്പിച്ചതിന് പിന്നാലെ വിജയ് ബാബുവിന്റെ കുറിപ്പ്

സ്ത്രീധനപീഡന നിരോധനനിയമം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവപ്രകാരമാണ് ജ്യോതിഷിനെതിരെ കേസെടുത്തത്. സമയത്ത് മതിയായ ചികിത്സ നൽകിയില്ലെന്നതാണ് പ്രധാന കുറ്റം. മൂന്ന് വർഷം മുൻപായിരുന്നു അനിതയും ജ്യോതിഷും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും പ്രണയവിവാഹം കൂടിയായിരുന്നു. വിവാഹശേഷം, അനിതയുടെ വീട്ടിൽത്തന്നെ താമസിച്ച ജ്യോതിഷ് വിവാഹത്തിനുശേഷം ജോലിക്കൊന്നും പോയിരുന്നില്ല.

പകരം, അനിതയുടെ സ്വർണാഭരണങ്ങളും വാഹനവും മറ്റും വിറ്റാണ് ജീവിച്ചിരുന്നത്. ഇതിനിടയിൽ കുട്ടിയുണ്ടായെങ്കിലും അമ്മയ്്ക്കും കുഞ്ഞിനും ചെലവിന് പോലും കൊടുത്തിരുന്നില്ല. ആദ്യപ്രസവത്തിനുശേഷം പെട്ടെന്നുതന്നെ വീണ്ടും ഗർഭിണിയായതോടെ വിവരം മറച്ചുവെയ്ക്കണമെന്ന് ഇയാൾ അനിതയോട് ആവശ്യപ്പെട്ടു. ഇതിനിടെ, ഗർഭം ഒഴിവാക്കുന്നതിനും ശ്രമം നടത്തി.

ഒടുവിൽ ചികിത്സയും പരിചരണവും കിട്ടാതെ ഗർഭസ്ഥശിശു മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇത് കണ്ടെത്തിയ ഡോക്ടർ മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് കൂടുതൽ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശം നൽകി. എന്നാൽ, അവിടേക്ക് ഇയാൾ അനിതയെ കൊണ്ടുപോകാൻ ജ്യോതിഷ് തയ്യാറായില്ല. കുഞ്ഞ് രണ്ടുമാസത്തോളമാണ് വയറ്റിൽ കിടന്നത്.

അണുബാധ മൂലം അനിത മേയ് 19 മുതൽ തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയിൽ ചികിത്സയിലായി. ജൂൺ 28-ന് മരണപ്പെട്ടു. ഇതിനെല്ലാം പുറമെ, ആശുപത്രിയിലെത്തിച്ചശേഷം അവിടെനിന്ന് മുങ്ങിയ ഭർത്താവ് ഭാര്യയുടെ ചികിൽസയ്ക്കായി പലരുടെ പക്കൽനിന്നും പണംവാങ്ങി സ്വന്തം കാര്യങ്ങൾക്ക് ചെലവഴിക്കുകയും ചെയ്തു.

Exit mobile version