കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞയുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. കൊല്ലം ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം കോളനിയിൽ താമസിക്കുന്ന സന്ധ്യാഭവനിൽ 22 കാരി സന്ധ്യ ആത്മഹത്യ സംഭവത്തിൽ കൊട്ടാരക്കര പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തത്.
സന്ധ്യയുടേയും അനീഷിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതിയെ പൂയപ്പള്ളി പോലീസാണ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 27 ന് വീട്ടിനുള്ളിലെ കിടപ്പു മുറിയിലാണ് സന്ധ്യ തൂങ്ങിമരിച്ചത്.
സന്ധ്യയുമായി അനീഷ് പ്രണയത്തിലായിരുന്നു. തുടർന്നാണ് അനീഷാണ് വിവാഹത്തിന് താൽപര്യമെടുത്തതും സന്ധ്യയുടെ കുടുംബത്തെ സമീപിച്ചതും. ആറു മാസം കഴിഞ്ഞ് വിവാഹം നടത്താനായി തീരുമാനിച്ച് കുടുംബം വിവാഹ നിശ്ചയവും നടത്തി.
സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞായിരുന്നു തുടക്കത്തിൽ വിവാഹത്തിന് അനീഷ് താൽപര്യമെടുത്തത്. എന്നാൽ നിശ്ചയം കഴിഞ്ഞതോടെ അനീഷിന്റെ വിധം മാറി. സ്ത്രീധനവും ബൈക്കും വേണമെന്നാവശ്യപ്പെട്ട് നിരന്തരം സന്ധ്യയോട് വഴക്കിട്ടു.
സന്ധ്യ മരിക്കുന്നതിന് തൊട്ടുമുൻപ് മൊബൈൽഫോണിലൂടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ സന്ധ്യയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോണും ലഭിച്ചു. ഇതാണ് അന്വേഷണത്തിൽ തെളിവായത്. സന്ധ്യ തൂങ്ങി മരിച്ച ദിവസം അനീഷ് 12 പ്രാവശ്യം സന്ധ്യയെ ഫോൺ ചെയ്തിരുന്നതായി കണ്ടെത്തി. ഒളിവിൽപോയ അനീഷ് പിന്നീട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
Discussion about this post