മലപ്പുറം: മൂന്നു വര്‍ഷം മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായി ജപ്തി ഭീഷണി നേരിട്ട കര്‍ഷകന് കൈത്താങ്ങായി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. മലപ്പുറം കവളപ്പാറക്കടുത്ത് പാതാറിലെ കൃഷ്ണനെയാണ് ദുരിതക്കയത്തില്‍ നിന്നും സുരേഷ് ഗോപി താങ്ങായത്.
കൃഷ്ണന്റെ വീട് ഉള്‍പ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തി ഭീഷണി ഒഴിവാക്കാന്‍ സുരേഷ് ഗോപിയുടെ സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് മൂന്നരലക്ഷം രൂപ ബാങ്കിലടച്ചു. ഇതോടെ കൃഷ്ണനും കുടുംബത്തിനും വെല്ലുവിളിയായി നിന്ന വീടിന്റെ ജപ്തി ഒഴിഞ്ഞു പോവുകയാണ്. സുരേഷ് ഗോപിയുടെ നന്‍മ മനസ്സിന് നന്ദി പറയുകയാണ് കൃഷ്ണനും കുടുംബവും.
കൃഷ്ണനും കുടുംബവും ഒരു ജീവിതംകൊണ്ടു സമ്പാദിച്ചതെല്ലാം ഉരുളെടുത്തുകൊണ്ടുപോയി. രണ്ടേകാല്‍ ഏക്കര്‍ ഭൂമിയിലാകെ ഉരുൡനാപ്പമെത്തിയ കല്ലു മണ്ണും മൂടിക്കിടക്കുകയാണ്. കായ്ഫലമുളള 45 തെങ്ങും 600 കമുകും 340 റബ്ബര്‍ മരങ്ങളും 100 കൊക്കോയും 500 വെറ്റിലക്കൊടിയും 100 വാഴകളുമെല്ലാം നശിച്ചു. കാര്‍ഷികാവശ്യത്തിനും വീടു നിര്‍മാണത്തിനുമായി നിലമ്പൂര്‍ ഹൗസിങ് സൊസൈറ്റി സഹകരണ സംഘത്തില്‍ നിന്നുമെടുത്ത രണ്ടര ലക്ഷത്തിന്റെ വായ്പ ഇരട്ടിയായതോടെ 25 സെന്റ് ഭൂമിയും കിടപ്പാടവും ജപ്തി ഭീഷണിയിലായി.
ഗ്രാമീണ്‍ ബാങ്കിന്റെ ഞെട്ടിക്കുളം ബ്രാഞ്ചില്‍ നിന്ന് പ്രളയത്തിന് മുന്‍പെടുത്ത വായ്പയും തിരിച്ചടക്കാനായിട്ടില്ലായിരുന്നു. രണ്ടു ബാങ്കുകളിലായി എട്ടു ലക്ഷത്തോളം രൂപയാണ് തിരിച്ചടക്കേണ്ടത്. പ്രളയത്തില്‍ കൃഷിയെല്ലാം നശിച്ച് മൂന്നാം മാസം മുതല്‍ വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് കുടുംബത്തിന് നിരന്തരം സമര്‍ദ്ദമുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ അടിഞ്ഞു കൂടിയ മണ്ണ് മാറ്റി കൃഷിഭൂമി സാധാരണ നിലയിലാക്കാനും ഒന്നര ലക്ഷം രൂപയെങ്കിലും ചെലവു വരുമായിരുന്നു. ഈ കടക്കെണിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടാണ് സുരേഷ്‌ഗോപി ഉടനടി തന്നെ സഹായവുമായെത്തിയ്ത്.
Discussion about this post