തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്കിയ മറ്റൊരു പീഡന കേസില്‍ മ്യൂസിയം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.
തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്യുക.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായിരുന്നു പി സി ജോര്‍ജിനെ വിളിച്ചു വരുത്തിയത്. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണം എന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു.
തുടര്‍ന്ന് ഇന്ന് ഹാജരാകാമെന്ന് പിസി മറുപടി നല്കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പിസി ജോര്‍ജും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികള്‍.
Discussion about this post