ചെറുതോണി: കോളേജ് യൂണിഫോം ധരിച്ച് ഒരു സ്‌കൂട്ടറിൽ അഞ്ചുപേർ ഒരുമിച്ച് നടത്തിയ യാത്രയും തുടർന്ന് സ്വീകരിച്ച നടപടിയുമാണ് വൈറൽ ആവുന്നത്. വീഡിയോ ശ്രദ്ധയിൽപെട്ട ഉടനെ ഇടുക്കി ആർ.ടി.ഒ. ആർ. രമണൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സോണി ജോൺ, നെബു ജോൺ എന്നിവരുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിലെത്തി അന്വേഷണം നടത്തി. ശേഷം, വാഹനമോടിച്ചയാളുടെ ലൈസൻസ് അധികൃതർ റദ്ദാക്കി. ഒപ്പം പിഴയും ഇട്ടു.
അധികാര മോഹിയല്ല! ഒപ്പം നിന്നവരാണ് പിന്നില്‍ നിന്ന് കുത്തിയത്; രാജി വച്ച് ഉദ്ദവ് താക്കറെ
വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന അഞ്ചുപേരെയും അവരുടെ അച്ഛനമ്മമാരെയും വിളിച്ചുവരുത്തി ആർ.ടി.ഒ. ഉദ്യോഗസ്ഥർ കൗൺസലിങ്ങും നടത്തിയ ശേഷമാണ് വിട്ടയച്ചത്. മേലിൽ കുറ്റംചെയ്യുകയില്ലെന്ന് മാതാപിതാക്കളുടെ മുൻപിൽവെച്ച് പ്രതിജ്ഞയും എടുപ്പിച്ചു.
വെള്ളിയാഴ്ച മുരിക്കാശ്ശേരി ടൗണിലൂടെയായിരുന്നു വിദ്യാർത്ഥികളുടെ അതിസാഹസികമായ യാത്ര. സ്വകാര്യകോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥികളായ ഇവർ അതേ കോളേജിന്റെ യൂണിഫോമിലാണ് അപകടകരമായവിധത്തിൽ വാഹനമോടിച്ചത്. സ്‌കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ് റദ്ദാക്കിയത്.