തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതിലിന്റെ പേരിലെ പണപിരിവ് പാര്‍ട്ടി അന്വേഷിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സാമൂഹ്യ സംഘടനകളുടെ പിന്‍ബലമില്ലാതെ മുമ്പും മതിലുകള്‍ തീര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിലിന്റെ പേരില്‍ പണപിരിവ് നടത്തിയെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇത്തരത്തിലുള്ള ആരോപണത്തില്‍ ഏതന്വേഷണവും സ്വീകാര്യമാണെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം വനിതാ മതിലിന് പിന്തുണ ഇല്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അയ്യപ്പ ജ്യോതിക്ക് ബഡിജെഎസ് പിന്തുണ ഉണ്ടായിരുന്നുവെന്നും മറ്റുപ്രചാരണങ്ങള്‍ക്ക് അടിസ്താനമില്ലെന്നും തുഷാര്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.