10 ദിവസം മുൻപ് അവധിക്കെത്തി, വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ അപകടം; തീരാനോവായി മുഹമ്മദ് ഷാഫി

പെരുമ്പിലാവ്: സംസ്ഥാന പാതയിൽ കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ 26കാരനായ മുഹമ്മദ് ഷാഫിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം നടന്നത്.

സിനിമാ താരം അംബികാ റാവു അന്തരിച്ചു

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് മുഹമ്മദ് ഷാഫിയെ പുറത്തെടുത്തത്. ഉടനടി പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ ജീവൻ രക്ഷിക്കാനായില്ല.

നിയന്ത്രണം വിട്ട ബസ് സമീപത്തു കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേർക്കാണ് പാഞ്ഞടുത്തത്. ഉടനടി ഇവർ ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ, ബസ് ഡ്രൈവർക്കും നിസ്സാര പരുക്കുണ്ട്.

Car Accident | Bignewslive

അബുദാബിയിലാണ് മുഹമ്മദ് ഷാഫിക്ക് ജോലി. 10 ദിവസം മുൻപാണ് ഷാഫി അവധിക്ക് നാട്ടിലേയ്ക്ക് എത്തിയത്. വിവാഹത്തിനായുള്ള ഒരുക്കങ്ങളും നടത്തി വരികയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത അപകടം എത്തിയത്. ആഘോഷങ്ങൾ കാത്തിരിക്കുന്ന വീട്ടിലേയ്ക്ക് മരണവാർത്ത എത്തിയതിന്റെ ആഘാതത്തിലാണ് കുടുംബം. ഉമ്മ: നബീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സുലൈമാൻ, ഷംല, ഷാജിത, ഷെജി.

Exit mobile version