തൃശ്ശൂര്‍: കണ്ടിട്ടും കാണാതെ അധികൃതര്‍! ഭര്‍ത്താവ് ഉപേക്ഷിച്ചു, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ചേര്‍ത്ത്പിടിച്ച് അധികൃതരുടെ കാരുണ്യം പ്രതീക്ഷിച്ച് യുവതി. എരുമപ്പെട്ടി സ്വദേശിനിയായ നസീറയാണ് കുഞ്ഞുമക്കളോടൊപ്പം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലൈനിലെ ഒറ്റമുറി വീട്ടില്‍ പേടിച്ച് ജീവിക്കുന്നത്. പല ദിവസങ്ങളിലും പട്ടിണിയിലാണ് ഇവര്‍ കഴിയുന്നത്.
രണ്ട് വര്‍ഷത്തോളമായി ഭര്‍ത്താവ് നൗഷാദ് തിരിഞ്ഞുനോക്കുന്നില്ല, സുമനസ്സുകള്‍ അറിഞ്ഞ് നല്‍കുന്ന സഹായംകൊണ്ടാണ് ജീവിച്ചുപോകുന്നത്. റേഷന്‍കാര്‍ഡോ വീട്ടുനമ്പറോ ഇല്ലാത്തതിനാല്‍ ആ വഴിയുള്ള സഹായമൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല.
മുന്‍പ് അക്ഷയ സെന്റര്‍ നടത്തിയിരുന്ന നസീറയ്ക്ക് നിലവില്‍ കുഞ്ഞുങ്ങളെ സുരക്ഷിതമായി നിര്‍ത്താന്‍ ഇടമില്ലാത്തതിനാല്‍ ജോലിയ്ക്ക് പോകാനും നിര്‍വാഹമില്ല. 13 വയസ്സുള്ള ഒരു ആണ്‍കുട്ടിയും 12 വയസുള്ള ഒരു പെണ്‍കുട്ടിയുമാണ് നസീറയ്ക്കുള്ളത്. നൗഷാദ് തന്നെയും മക്കളെയും നോക്കുന്നില്ലെന്ന് കാണിച്ച് നസീറ ഹര്‍ജി നല്‍കിയിട്ടുണ്ട്. കൂലിപ്പണിയടക്കം എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാണെന്ന് നസീറ പറയുന്നു.
14 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു കുന്നത്തു പീടികയില്‍ ബീരാന്‍കുട്ടി മകന്‍
നൗഷാദും നസീറയും തമ്മിലുള്ള വിവാഹം. ടൈല്‍സ് പണിയായിരുന്നു നാഷാദിന്.
രണ്ട് വര്‍ഷമായി നൗഷാദ് ഭാര്യയെയും കുഞ്ഞുങ്ങളെയും നോക്കുന്നില്ല.
എരുമപ്പെട്ടി പോലീസില്‍ പരാതി കൊടുത്തിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും നസീറ,സംസ്ഥാന മൈനോറിറ്റി കമ്മീഷന്‍ മെമ്പര്‍ അഡ്വ .ടിവി മുഹമ്മദ് ഫൈസലിന് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
തീരെ സുരക്ഷിതത്വമില്ലാത്ത അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലൈന്‍ വീട്ടിലാണ്
ഇപ്പോള്‍ നസീറ കൗമാരക്കാരായ കുട്ടികളെയും കൊണ്ട് താമസിക്കുന്നത്. ഭര്‍ത്താവില്‍ നിന്ന് തനിക്കും മക്കള്‍ക്കും ചെലവും സംരക്ഷണവും കിട്ടണമെന്ന് നസീറ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
മാത്രമല്ല, സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍, സര്‍ക്കാരിന്റെ
ഏതെങ്കിലും പദ്ധതിയില്‍പ്പെടുത്തി വീട് നല്‍കുന്നതിന് സഹായിക്കണ
മെന്നും കുടുംബശ്രീയില്‍ ഉള്‍പ്പെടുത്തി എന്തെങ്കിലുമൊരു ജോലി നല്‍കണ
മെന്നും ന്യൂനപക്ഷ കമ്മീഷന് മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
വനിതാ ജില്ലാ കളക്ടര്‍ ഭരിക്കുന്ന തൃശൂര്‍ ജില്ലയില്‍ അഗതിയായ ഒരു വനിതയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുകയും ജീവിക്കുന്നതിനായി അധികാരികളുടെ മുന്നില്‍ കേണപേക്ഷിച്ചിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നത് അങ്ങേയറ്റം വിഷമകരവും വേദനാജനകവുമാണ്.
റേഷന്‍കാര്‍ഡ് ലഭിക്കുന്നതിനു വേണ്ട നടപടികള്‍ എടുക്കാമെന്ന് കമ്മീഷന്‍
മുമ്പാകെ ഉറപ്പു നല്കിയ വേലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാകട്ടെ നിരവ
ധിപേര്‍ താമസിക്കുകയും വാടക നല്‍കുകയും ചെയ്യുന്ന കെട്ടിടത്തിന് നമ്പര്‍ പോലും നല്‍കിയിട്ടില്ല.
പലപ്പോഴും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നെന്നും നസീറ ഹര്‍ജിയില്‍ പറയുന്നു. കൂലിപ്പണി അടക്കമുള്ള എന്തു ജോലി ചെയ്യാനും തയ്യാറാണെങ്കിലും 13 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത മകളെ ചുറ്റും അതിഥി തൊഴിലാളികള്‍ താമസിക്കു ന്ന, അടച്ചുറപ്പില്ലാത്ത വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകാന്‍ ഭയമാണെന്നും നസീറ വ്യക്തമാക്കുന്നു. മാസം ആറായിരം രൂപ ചെലവിന് നല്‍കാന്‍ വിധിച്ചിട്ടും നൗഷാദ് നല്‍കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
താമസിക്കാന്‍ സുരക്ഷിതമായ ഒരു ഇടവും മാന്യമായി ജീവിക്കാന്‍ ഒരു ജോലിയും കു പിടിച്ചു തരാന്‍ സര്‍ക്കാരിനോടും ജില്ലാ ഭരണകൂടത്തോടും പഞ്ചായത്തിനോടും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എങ്കിലും ഇതുവരെയായി അധിതൃതരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. വിഷയത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് മേല്‍നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കമ്മീഷന്‍ രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കണ്ടിട്ടും കണ്ണടക്കുന്ന ജില്ലാ ഭരണകൂടം അടക്കമുള്ള അധികൃതരുടെ അനാസ്ഥക്കെതിരെ,നീതി തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഹര്‍ജിക്കാരി.