ഇന്ത്യന്‍ സേനയില്‍ ജോലി ചെയ്യുന്ന രഞ്ജിത്തിന് നാട്ടിലെത്തിയപ്പോള്‍ പറഞ്ഞുറപ്പിച്ച പെണ്ണിനെ കാണാന്‍ ആഗ്രഹം; ക്രിസ്തുമസ് ദിനത്തില്‍ ഒടുവില്‍ ‘സാന്താക്ലോസ്’ ആയി വീട്ടിലേയ്ക്ക്! അമ്പരപ്പില്‍ വീട്ടുകാര്‍

ആടിക്കളിച്ചും തിമിര്‍ത്തും പെണ്ണിന്റെ വീട്ടിലേയ്ക്ക് പാഞ്ഞു.

തൃശ്ശൂര്‍: സര്‍പ്രൈസ് എന്നും യുവത്വം മാത്രമല്ല, സമൂഹം തന്നെ ആഗ്രഹിക്കുന്ന ഒന്നാണ്. ചില സര്‍പ്രൈസുകള്‍ വേദനിപ്പിക്കുന്നതും പേടിപ്പിക്കുന്നതും ആണെങ്കിലും ചിലത് ക്ലിക്ക് ആകാറുണ്ട്. അത്തരത്തില്‍ ഒന്നാണ് തൃശ്ശൂരിലെ കുന്നമംഗലത്ത് അരങ്ങേറിയിരിക്കുന്നത്. ഇവിടെ പേടി അല്ല അമ്പരപ്പാണ്. അപ്രതീക്ഷതമായി വന്ന ഒന്ന്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

തൃശൂര്‍ കുന്നമംഗലം സ്വദേശിയായ രഞ്ജിത് അയ്യപ്പത്ത് എന്ന ചെറുപ്പക്കാരനാണ് ആ സര്‍പ്രൈസ് ഒരുക്കിയത്. ഡല്‍ഹിയില്‍ ഇന്ത്യന്‍ സേനയില്‍ ജോലി ചെയ്ത് വരികയാണ് രഞ്ജിത്. ക്രിസ്തുമസ് ദിനത്തിന്റെ തലേന്ന് ആണ് നാട്ടിലെത്തിയത്. എത്തിയപ്പാടെ മനസില്‍ ഒരു ആഗ്രഹം, പറഞ്ഞുറപ്പിച്ച പെണ്ണിനെ ഒന്നു കാണണം. പല വഴികളും തേടിയെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ സാന്താക്ലോസായി മാറുകയായിരുന്നു.

ആടിക്കളിച്ചും തിമിര്‍ത്തും പെണ്ണിന്റെ വീട്ടിലേയ്ക്ക് പാഞ്ഞു. ക്രിസ്തുമസ് ആഘോഷമാക്കി. വരന്റെ അപ്രതീക്ഷിത വരവില്‍ ഞെട്ടിയിരിക്കുകയാണ് യുവതിയും വീട്ടുകാരും. തങ്ങളാരും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പെണ്ണിനെ കണ്ട സന്തോഷത്തില്‍ ആടിതിമര്‍ത്താണ് ഒടുവില്‍ സാന്താക്ലോസ് മടങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍.

Exit mobile version