തിരുവനന്തപുരം: സപ്ലൈകോയില്‍ ഇനി പ്രൊഫഷണല്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍. ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ പരിശീലനം നല്‍കാന്‍ സപ്ലൈകോ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് അക്കാദമി ആരംഭിച്ചു.
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജിആര്‍ അനില്‍ അക്കാദമി ഉദ്ഘാടനം ചെയ്തു.
ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക എന്നതാണ് ട്രെയിനിങ് അക്കാദമിയുടെ പ്രധാന സ്ഥാപന ഉദ്ദേശമെന്ന് മന്ത്രി അറിയിച്ചു. ജീവനക്കാര്‍ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കണമെന്നും സപ്ലൈകോ സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ പ്രവര്‍ത്തന മികവ് നിലനിര്‍ത്തിയാല്‍ മാത്രമേ സപ്ലൈകോയ്ക്ക് നിലനില്‍പ്പുള്ളൂ എന്നും മന്ത്രി ജീവനക്കാരെ ഓര്‍മ്മപ്പെടുത്തി. ജീവനക്കാര്‍ക്ക് ജോലി സംബന്ധിച്ച പ്രൊഫഷണലായി പരിശീലനം നല്‍കുക എന്നതാണ് ട്രെയിനിങ് അക്കാദമിയുടെ പ്രധാന സ്ഥാപന ഉദ്ദേശമെന്നും അദ്ദേഹം അറിയിച്ചു.
അതോടൊപ്പം സപ്ലൈകോ ഡിജിറ്റല്‍ മാഗസിന്‍, തീം സോങ് എന്നിവയുടെ പ്രകാശന കര്‍മ്മവും ബഹുമാനപ്പെട്ട മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ സഞ്ജീവ് പട്ട്‌ജോഷി ഐപിഎസ് അധ്യക്ഷനായിരുന്നു. സപ്ലൈകോ ജനറല്‍ മാനേജര്‍ ബി അശോകന്‍ സ്വാഗതം പറഞ്ഞു. അഡീഷനല്‍ ജനറല്‍ മാനേജര്‍ ആര്‍എന്‍ സതീഷ് നന്ദിയും അറിയിച്ചു.