കൊച്ചി: നടന് ഷമ്മി തിലകനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കി. നിരന്തരമായി അച്ചടക്ക ലംഘനം നടത്തി എന്നാണ് ഷമ്മി തിലകനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം.
ഇന്നത്തെ യോഗത്തില്‍ ഷമ്മി തിലകന് എത്തിയിരുന്നില്ല. അമ്മ ഭാരവാഹികളെ ഷമ്മി തിലകന് ആക്ഷേപിച്ചെന്നും സംഘടന വിലയിരുത്തി.
അമ്മയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിലെ ചര്‍ച്ച മൊബൈലില്‍ ചിത്രീകരിച്ചതിനാണ് നടപടി. അച്ചടക്ക സമിതിക്ക് മുന്‍പാകെ ഷമ്മി തിലകന് വിശദീകരണം നല്‍കിയിരുന്നില്ല. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ ഉള്ളവര്‍ ഷമ്മി തിലകനെ പുറത്താക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നു
ഇന്നത്തെ യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ഷമ്മി തിലകനെതിരായ നിലപാടെടുത്തു. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ അമ്മ സംഘടന ഗൂഢാലോചന നടത്തുന്നുവെന്ന് ഷമ്മി തിലകന് നേരത്തെ ആരോപിച്ചിരുന്നു.
പുറത്താക്കല്‍ നടപടി ഒന്നുകൂടി ആലോചിച്ചു നടപ്പാക്കണം എന്ന ആവശ്യം ജഗദീഷും ചില ഭാരവാഹികളും ഉന്നയിച്ചെങ്കിലും ഭൂരിഭാഗം കണക്കിലെടുത്താണ് നടപടി. മുന്‍പ് തിലകനും സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.
Discussion about this post