ഇടുക്കി: വെള്ളം കിട്ടാതെ ദാഹിച്ച് വലഞ്ഞ കാട്ടാന കാടുവിട്ട് നാട്ടിലെത്തി. എന്നിട്ടും അല്പം പോലും വെള്ളം കിട്ടിയില്ല. ശേഷം ഭ്രാന്തിളകി വീട്ടിലെ കാലിയായ വാട്ടര്‍ ടാങ്ക് തകര്‍ത്തു. മൂന്നാര്‍ കെഡിഎച്ച്പി സൈലന്റ്വാലി എസ്റ്റേറ്റിലെ അസിസ്റ്റന്റ് എസ്റ്റേറ്റ് മാനേജരുടെ വീട്ടിലെ വാട്ടര്‍ ടാങ്കാണ് കാട്ടാന തകര്‍ത്തത്. കൂടെ വീട്ടിലെ മറ്റു വല സാധനങ്ങളും ആന നശിപ്പിച്ചു.
നാട് മുഴുവന്‍ അലഞ്ഞിട്ടും വെള്ളം കിട്ടാത്തതില്‍ അരിശം ഉണ്ടായിരുന്നു കാട്ടാനയ്ക്ക്. തുടര്‍ന്ന് തിരികെ കയറുമ്പോള്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും ആന നശിപ്പിച്ചു. കഴിഞ്ഞ ദിവസം അഞ്ചു മണിക്കായിരുന്നു സംഭവം. പ്രളയത്തിന് ശേഷം ഉള്‍ക്കാടുകളിലെ വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേയ്ക്കിറങ്ങുന്നത് പതിവാകുകയാണ്.
Discussion about this post