മലപ്പുറം: പാര്‍ലമെന്റില്‍ മുത്തലാഖ് ലോക്‌സഭ പാസാക്കുന്ന സമയത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കാതെ വിട്ടുനിന്ന മുസ്ലിംലീഗിന്റെ എംപി കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നു.
പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തന്റെ പ്രാഥമിക കടമ പോലും നിര്‍വ്വഹിക്കാതെ കുഞ്ഞാലിക്കുട്ടി കാണിച്ചത് ഗുരുതരമായ അലംഭാവമാണെന്നു ചൂണ്ടിക്കാണിച്ച് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വയ്ക്കണമെന്നാണ് മാര്‍ച്ചില്‍ ഉയരുന്ന ആവശ്യം.
മാര്‍ച്ച് ഓഫീസിന് സമീപത്തുവച്ച് പോലീസ് തടഞ്ഞു. അതേസമയം കുഞ്ഞാലിക്കുട്ടിയുടെ നടപടിയില്‍ സമുദായത്തിനകത്തുനിന്നും ലീഗിനുള്ളില്‍ നിന്നു തന്നെയും വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മുഖം രക്ഷിക്കാനായി കുഞ്ഞാലിക്കുട്ടിയുടെ നടപടിയില്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ വിശദീകരണം ചോദിച്ചു.
മുത്തലാഖ് ബില്‍ മുസ്ലീം സമുദായത്തോടുള്ള വഞ്ചനയാണെന്ന് മുമ്പ് പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ബില്‍ സഭയില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന് നേരത്തെ അറിവുണ്ടായിട്ടും സഭയിലെത്താതിരുന്നതാണ് ലീഗിനുള്ളില്‍ പോലും വലിയ പ്രതിഷേധത്തിനു വഴിവച്ചത്.