തിരുവനന്തപുരം: പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിന് ആണ് വരന്. ഇന്ന് രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബര്‍ പാര്‍ക്കില്‍ വച്ചായിരുന്നു വിവാഹം.
അടുത്ത സൂഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന് സുരേഷ് ഗോപിയും ഗായകന് ജി വേണുഗോപാലും കൂടുംബത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു
ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം. മസ്ക്കറ്റിലെ സ്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.
ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആര്‍ മാനേജറാണ് പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്. നിരവധി സിനിമകളില്‍ പാടിയിട്ടുള്ള മഞ്ജരി 2005-ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.
അച്ചുവിന്റെ അമ്മയിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന പാട്ടിലൂടെയാണ് മഞ്ജരി സിനിമാ പിന്നണി ഗാനരംഗത്തെത്തിയത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ആല്‍ബങ്ങളിലുമായി 500ലധികം പാട്ടുകള്‍ മഞ്ജരി പാടിയിട്ടുണ്ട്.
Discussion about this post