കൊല്ലം: ഒറ്റപ്രസവത്തില്‍ ജനിച്ച മൂവര്‍ സംഘത്തിന് പ്ലസ്സ് ടു പരീക്ഷയില്‍ മിന്നും വിജയം. സുല്‍ത്താന്‍, സുല്‍ത്താന, സുബഹാന എന്നിവരാണ് എ പ്ലസ്സ് നേടി ശ്രദ്ധേയമാവുന്നത്.
ഓച്ചിറ, വലിയ കുളങ്ങര വാഴുവേലി ത്തെക്കതില്‍ റഹീം-സമീന ദമ്പതികളുടെ മക്കളാണ് മൂവരും. പത്താം ക്ലാസ് പരീക്ഷയിലും ഈ ‘ സു’ സഹോദരങ്ങള്‍ എല്ലാ വിഷയത്തിലും A+ നേടിയിരുന്നു.
സുല്‍ത്താനും, സുല്‍ത്താനയും കരുനാഗപ്പള്ളി ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സയന്‍സാണ് എടുത്തത്. സുബഹാനയ്ക്കാകട്ടെ ഹ്യുമാനീറ്റീസിനോടായിരുന്നു താല്‍പ്പര്യം …
കരുനാഗപ്പള്ളി ബോയിസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലാണ് പഠിച്ചത്.
മൂവരും ഇതുവരെയും ഒരുമിച്ച് ആണ് സ്‌ക്കൂളിലേക്ക് പോയിരുന്നത്.
സുല്‍ത്താനും,സുല്‍ത്താനയും നീറ്റ് പരീക്ഷ എഴുതാന്‍ താല്‍പ്പര്യപ്പെടുന്നു. സുബഹാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് എഴുതാന്‍ തയ്യാറെടുക്കുകയാണ്. പിതാവ് റഹീം HH Ys സ്ഥാപനത്തിലെ ജീവനക്കാരനാണ്. മാതാവ് സെമീന മാവേലിക്കര താലൂക്ക് കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ ആണ്.